Asianet News MalayalamAsianet News Malayalam

ഹര്‍ദ്ദിക് പാണ്ഡ്യയെ അടിച്ചു പറത്തി കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് സെഞ്ചുറി; കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം രാഹുലും പാണ്ഡ്യയും ആലിംഗനം ചെയ്യുന്ന ദൃശ്യം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന

Twitter Salutes KL Rahul for the stupendous century against Mumbai Indians
Author
Mumbai, First Published Apr 10, 2019, 10:30 PM IST

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കെ എല്‍ രാഹുല്‍ നേടിയ സെഞ്ചുറിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് വിവാദമായ കോഫി വിത്ത് കരണ്‍ ടിവി ചാറ്റ് ഷോയില്‍ തന്റെയൊപ്പമുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഒരോവറില്‍ 25 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്. ഇത് പാണ്ഡ്യയോടുള്ള രാഹുലിന്റെ പ്രതികാരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകപക്ഷം.

ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം രാഹുലും പാണ്ഡ്യയും ആലിംഗനം ചെയ്യുന്ന ദൃശ്യം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കാനിരിക്കെ രാഹുലിന്റെ സെഞ്ചുറി കൃത്യമായ സമയത്തായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ രാഹുല്‍ സ്ഥാനുമുറപ്പിച്ചെന്നാണ് ഒരു വിഭാഗം കരുതുന്നത്.

കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് രാഹുലും പാണ്ഡ്യയും ബിസിസിഐ ഓംബുഡ്സ്മാന് മുമ്പാകെ ഹാജരായത്.

Follow Us:
Download App:
  • android
  • ios