ഐപിഎല്ലില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഋഷഭ് പന്തിന് നേടാനായത്. എങ്കിലും ഡല്‍ഹി കാപിറ്റല്‍സിന്റെ പല വിജയങ്ങളിലും പന്തിന്റെ നിര്‍ണായക സംഭാവന ഉണ്ടായിരുന്നു.

ഹൈദരാബാദ്: ഐപിഎല്ലില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഋഷഭ് പന്തിന് നേടാനായത്. എങ്കിലും ഡല്‍ഹി കാപിറ്റല്‍സിന്റെ പല വിജയങ്ങളിലും പന്തിന്റെ നിര്‍ണായക സംഭാവന ഉണ്ടായിരുന്നു. ദേശീയ ടീമില്‍ കഴിവ് തെളിയിച്ച പന്തിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ലോകകപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയത്. ഇപ്പോള്‍ സ്റ്റാന്‍ഡ് ബൈ പ്ലയറാണ്.

അതിനിടെ പന്തിനെ ഈ സീസണിലെ പ്രകടനത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 21കാരന്‍ ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെടുന്നത്. പന്ത്, ബൗളര്‍മാരെ നേരിടുന്ന രീതി തന്നെ മനോഹരമാണ്. അടുത്തിടെ പന്ത് കാണിക്കുന്ന പക്വതയും അഭിന്ദനാര്‍ഹമാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്റര്‍ കൂടിയായ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

സണ്‍റൈസേഴ്‌സ് അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്നും തെറ്റുകളില്‍ നിന്ന് ഏറെ പഠിച്ചുവെന്നും ലക്ഷ്മണ്‍ പറഞ്ഞു.