ബാംഗ്ലൂര്‍: ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൊമ്പുക്കോര്‍ക്കുന്നത് കണ്ടിട്ടുണ്ട്. മുന്‍ സീസണില്‍ വിരാട് കോലിയും ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ വന്നിരുന്നു. ഒരിക്കല്‍ ഗംഭീറും രാഹുല്‍ ദ്രാവിഡും വാക്കുകള്‍ക്കൊണ്ട് ഉരസിയിരുന്നു. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ, കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ പുറത്തായ ശേഷം ഗ്ലൗസുകല്‍ വലിച്ചെറിഞ്ഞിരുന്നു. 

ഇതെന്തിനാണെന്ന ചിന്തയിലാണ് ക്രിക്കറ്റ് ലോകം. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ലോങ് ഓണില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് അശ്വിന്‍ മടങ്ങിയത്. അശ്വിന്‍ പുറത്തായപ്പോള്‍ കോലി കൈക്കൊണ്ട് ചില ആക്ഷന്‍ കാണിച്ചിരുന്നു. 

മങ്കാദിങ്ങിനെ കുറിച്ചാണ് കോലി കാണിച്ചതെന്ന് ഒരുപക്ഷം അഭപ്രായപ്പെടുന്നുണ്ട. എന്നാല്‍ ഓവര്‍ പിച്ച് പന്തെറിഞ്ഞ ഉമേഷിനോട് കോലി ആക്ഷനിലൂടെ ദേഷ്യപ്പെട്ടതാണെന്ന് മറ്റൊരു പക്ഷം. എന്തായാലും കോലിയുടെ ദേഷ്യത്തോടെയുള്ള പ്രതികരണമാണ് അശ്വിന്‍ ഇത്തരത്തില്‍ പെരുമാറാന്‍ കാരണമായതെന്നും സംസാരമുണ്ട്. വിക്കറ്റ് നഷ്ടമായതിന്‍റെ അതൃപ്തിയാവാമെന്നും ചിലര്‍. വീഡിയോ കാണാം...