Asianet News MalayalamAsianet News Malayalam

കട്ട കലിപ്പില്‍ ധോണി, ഭയത്തോടെ ചാഹര്‍; പിന്നീട് സംഭവിച്ചത് തെളിയിക്കും തലയുടെ ക്ലാസ്- വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ അതില്‍ എം.എസ് ധോണിയുടെ പേര് ഒന്നാമതുണ്ടാവുമെന്നതില്‍ സംശയമൊന്നുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. കളത്തില്‍ ധോണി നടപ്പാക്കുന്ന തന്ത്രങ്ങും സഹതാരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്.

watch video dhoni advising deepak chahar in ipl against kxip
Author
Chennai, First Published Apr 7, 2019, 1:03 PM IST

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ അതില്‍ എം.എസ് ധോണിയുടെ പേര് ഒന്നാമതുണ്ടാവുമെന്നതില്‍ സംശയമൊന്നുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. കളത്തില്‍ ധോണി നടപ്പാക്കുന്ന തന്ത്രങ്ങും സഹതാരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം മറ്റൊരു ഉദാഹരണം. 

സംഭവം ഇങ്ങനെ.. പഞ്ചാബിനെതിരെ 19ാം ഓവര്‍ എറിയാനെത്തിയത് ദീപക് ചാഹര്‍. സര്‍ഫറാസ് ഖാനും ഡേവിഡ് മില്ലറുമാണ് ക്രീസില്‍. അവസാന രണ്ട് ഓവറില്‍ വേണ്ടത് 39 റണ്‍സും. എന്നാല്‍ ആദ്യ രണ്ട് പന്തുകളും ബീമറുകളായിരുന്നു. എട്ട് റണ്‍സാണ് പഞ്ചാബിന് ഇതിലൂടെ ലഭിച്ചത്. പിന്നീട് വേണ്ടത 12 പന്തില്‍ 31 റണ്‍സ്. 

എന്നാല്‍ ബീമറുകള്‍ക്ക് ശേഷം ധോണി ചാഹറിന്റെ അടുത്തേക്ക് ഓടിയെത്തി ചാഹറിനോട് സംസാരിക്കുന്നുണ്ടായിരുന്നു. ആദ്യ രണ്ട് പന്തുകളില്‍ എട്ട് റണ്‍സ് നല്‍കിയതിന്റെ കലി ധോണിയുടെ മുഖത്തുണ്ടായിരുന്നെന്ന് വ്യക്തം. ഒരല്‍പം ഭയത്തോടെയാണ് ചാഹര്‍ മറുപടി നല്‍കിയതും. പിന്നാലെ നടന്ന സംഭവങ്ങളാണ് ക്യാപ്റ്റനെന്ന രീതീയില്‍ ധോണിയുടെ ക്ലാസ് വ്യക്തമാക്കുന്നത്. 

അടുത്ത അഞ്ച് പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹര്‍ വിട്ടുനല്‍കിയത്. എല്ലാം സിംഗിളുകള്‍ മാത്രം. അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റും തെറിപ്പിച്ചാണ് ചാഹര്‍ മടങ്ങിയത്. ചാഹര്‍- ധോണി സംഭാഷണത്തിന്റെ വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios