ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേരിടാനൊരുങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അലട്ടിയിരുന്നത് ധോണിയുടെ പരിക്കാണ്. താരം ഇന്ന് കളിക്കുമോ ഇല്ലെയോ എന്നുള്ളത് വലിയ സംശയമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം താരത്തന് നഷ്ടമായിരുന്നു.

ബംഗളൂരു: ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേരിടാനൊരുങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അലട്ടിയിരുന്നത് ധോണിയുടെ പരിക്കാണ്. താരം ഇന്ന് കളിക്കുമോ ഇല്ലെയോ എന്നുള്ളത് വലിയ സംശയമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം താരത്തന് നഷ്ടമായിരുന്നു. ക്യാപ്റ്റന്റെ അഭാവത്തില്‍ ചെന്നൈ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ധോണി നെറ്റ്‌സില്‍ പരിശീലനം ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സിഎസ്‌കെ. ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് നെറ്റ്‌സില്‍ ധോണിയുടെ പ്രകടനം. സ്പിന്നര്‍മാരെ നേരിട്ട ധോണി പന്ത് അതിര്‍ത്തി കടത്തുന്നതും കാണാം. സിഎസ്‌കെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാണാം...

Scroll to load tweet…