Asianet News MalayalamAsianet News Malayalam

പിടിക്കുന്നതെല്ലാം പുലികള്‍; ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനം വീഡിയോ കാണാം

റോയല്‍ ചലഞ്ചേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് ബൗളിങ് പ്രകടനം ഒരുകാലത്തും മറക്കാന്‍ സാധ്യതയില്ല. മഴകാരണം ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ മാത്രമാണ് അനുവദിച്ചിരുന്നത്.

watch video Shreyas Gopal picking his hat-trick wicket
Author
Bengaluru, First Published May 1, 2019, 10:17 AM IST

ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് ബൗളിങ് പ്രകടനം ഒരുകാലത്തും മറക്കാന്‍ സാധ്യതയില്ല. മഴകാരണം ഇരു ടീമുകള്‍ക്കും അഞ്ച് ഓവര്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് തകര്‍പ്പനായി തുടങ്ങി. 

ആദ്യ ഒമ്പത് പന്തില്‍ തന്നെ 35 റണ്‍സ്. എന്നാല്‍ ഗോപാല്‍ ബാംഗ്ലൂരിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. തകര്‍പ്പന്‍ ഹാട്രിക് ബൗളിങ് പ്രകടനം. പുറത്തായ മൂന്ന് പേരും ലോകോത്തര താരങ്ങള്‍. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ വിരാട് കോലിയെ ലോങ് ഓണില്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സും പുറത്ത്. പിന്നാലെ ക്രീസിലെത്തിയ ഓസ്‌ട്രേലിയന്‍ താരം മാര്‍ക്‌സ് സ്‌റ്റോയിനിസിനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഹാട്രിക്കിന്റെ വീഡിയോ കാണാം... 

രാജസ്ഥാന്‍- ബാംഗ്ലൂര്‍ ആദ്യ മത്സരത്തിലും  കോലിയേയും ഡിവില്ലിയേഴ്‌സിനെയും മടക്കി അയച്ചത് ശ്രേയാസ് ഗോപാലായിരുന്നു. ഇതുവരെ 13 മത്സരങ്ങളില്‍ 18 വിക്കറ്റ് ഗോപാല്‍ സ്വന്തമാക്കി. അതില്‍ ജോണി ബെയര്‍സ്‌റ്റോ, വിജയ് ശങ്കര്‍, ഹെറ്റ്മ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ പ്രമുഖരുമുണ്ട്.

Follow Us:
Download App:
  • android
  • ios