മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ സഞ്ജുവിന് ദേശീയ ടീമില്‍ എന്തുകൊണ്ട് അവസരമില്ല എന്ന ചോദ്യം വീണ്ടും ഉയരുന്നു. 

ജയ്‌പൂര്‍: ഐപിഎല്ലില്‍ മാച്ച് വിന്നിങ് ഇന്നിംഗ്സിലൂടെ സഞ്ജു സാംസണ്‍ വീണ്ടും ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമാകുകയാണ്. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ സഞ്ജുവിന് ദേശീയ ടീമില്‍ എന്തുകൊണ്ട് അവസരമില്ല എന്ന ചോദ്യം വീണ്ടും ഉയരുന്നു. പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. 

Scroll to load tweet…

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോള്‍ സഞ്ജു 32 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ ഷാക്കിബ് അല്‍ ഹസനെ ബൗണ്ടറിയടിച്ച് സഞ്ജു രാജസ്ഥാനെ ജയിപ്പിക്കുകയായിരുന്നു. ലിവിങ്‌സ്‌ടണ്‍(44), രഹാനെ(39), സ്‌മിത്ത്(22) എന്നിവരുടെ ബാറ്റിംഗും രാജസ്ഥാന്‍ ജയത്തില്‍ നിര്‍ണായകമായി. 

ഐപിഎല്‍ 12-ാം സീസണില്‍ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍. 10 മത്സരങ്ങളില്‍ നിന്ന് 309 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ ഒരു സെഞ്ചുറിയും(102) ഉള്‍പ്പെടുന്നു.