ഐപിഎല്ലിലെ നാലാം സ്ഥാനക്കാര്‍ ആരെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനും സണ്‍റൈസേഴ്‌സിന് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇനി അവസരമുണ്ട്.

മുംബൈ: ഐപിഎല്ലിലെ നാലാം സ്ഥാനക്കാര്‍ ആരെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനും സണ്‍റൈസേഴ്‌സിന് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഇനി അവസരമുണ്ട്. ഇന്ന് കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാനായാല്‍ പ്ലേഓഫില്‍ കടക്കാം. പ്ലേ ഓഫ് ഉറപ്പിച്ച മുംബൈക്ക് ഈ മത്സരം ഒരു പ്രശ്‌നമല്ല. 

പ്രധാന മത്സരമല്ലാത്തതുക്കൊണ്ട് തന്നെ മുംബൈ നിരയില്‍ വെറ്ററന്‍ താരം യുവരാജ് സിങ് തിരിച്ചെത്തിയേക്കും. ആദ്യ നാല് മത്സരങ്ങള്‍ യുവരാജ് കളിച്ചിരുന്നുവെങ്കിലും ഫോമിലല്ലാത്തതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. നാല് മത്സരങ്ങളില്‍ നിന്ന് 98 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ ഇന്ന് പരീക്ഷണ ടീമിനെ ഇറക്കാനാണ് മുംബൈയുടെ ശ്രമം.