ഇന്നും മഴയാണെങ്കില്‍ കട്ട് ഓഫ് ടൈമായ രാത്രി 12.06നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്നും അംപയമാര്‍ പരിശോധിക്കും.

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട മത്സരം ടോസിടാന്‍ പോലുമാവാതെ ഉപേക്ഷിക്കേണ്ടി വന്നു. റിസര്‍വ് ദിവസമായ ഇന്ന് മത്സരം നടത്താനാണ് തീരുമാനം. 

ഇന്നലെ രാത്രി 9.35 ശേഷം മത്സരം തുടങ്ങുകയാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നുള്ളു. ഇന്നും മഴയാണെങ്കില്‍ കട്ട് ഓഫ് ടൈമായ രാത്രി 12.06നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്നും അംപയമാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും. ഇതിനിടെ ഇന്നലെ കടുത്ത രോഷം പ്രകടിപ്പിച്ചിരിന്നു സിഎസ്കെ ആരാധകര്‍.

സ്റ്റേഡിയത്തിലെ കൂറ്റന്‍ ഗ്രാഫിക് സ്‌ക്രീനില്‍ ''റണ്ണേഴസ് അപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്'' എന്നെഴുതി കാണിച്ചതാണ് ചെന്നൈ ആരാധകരെ ചൊടിപ്പിച്ചത്. സ്‌ക്രീന്‍ പരിശോധിക്കുന്നതിന്റൈ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കാണിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളാക്കിയെന്ന് പലരും ട്വീറ്റ് ചെയ്തു. ആരാധകരുടെ ചില പ്രതികരണങ്ങള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചെന്നൈ സൂപ്പര്‍ കിംഗ്സും-ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോര് ഇന്ന് 20 ഓവര്‍ വീതമുള്ള മത്സരമായി നടക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിശിഷ്ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേരാണ് ഫൈനല്‍ വീക്ഷിക്കാനെത്തുന്നത്. 

ഇന്ന് ഉച്ചതിരിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പരിസരത്ത് എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഹോം ടീമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകരാണ് ഫൈനല്‍ കാണാന്‍ കൂടുതലായും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടേയും എം എസ് ധോണിയുടേയും ചാന്റുകള്‍ മുഴക്കിയാണ് ആരാധകരില്‍ അധികവും സ്റ്റേഡിയത്തിലെത്തിയത്.

ഐപിഎല്‍ കലാശപ്പോരിന് റിസര്‍വ് ദിനമുണ്ടോ? ആശയക്കുഴപ്പങ്ങളേറെ! ഒടുവില്‍ തീരുമാനമായി

കലാശപ്പോരില്‍ മുഖാമുഖം വരുന്ന ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും സിഎസ്‌കെ നാല് തവണ കിരീടം നേടിയവരുമാണ്. സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഫൈനലിന്റെ പ്രധാന ആകര്‍ഷണം.

YouTube video player