അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്് ഹൈദരാബാദിന്റെ 163 റണ്‍സ് പിന്തുടരാനിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. പൃഥ്വി ഷാ (അഞ്ച് പന്തില്‍ 2), ശ്രേയസ് അയ്യര്‍ (21 പന്തില്‍ 17) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ രണ്ടിന് 43 എന്ന നിലയിലാണ് ഡല്‍ഹി. ശിഖര്‍ ധവാന്‍ (22), ഋഷഭ് പന്ത് (0) എന്നിവരാണ് ക്രീസില്‍. ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ജോണി ബെയര്‍സ്‌റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. 

ആദ്യം ഓവറില്‍ പൃഥ്വി മടിങ്ങി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച്് നല്‍കുകയായിരുന്നു താരം. ബൗളര്‍മാരെ പിന്തണയ്ക്കുന്ന പിച്ചില്‍ ശ്രദ്ധയോടെയാണ് ഇരുടീമകളും കളിച്ചത്. ധവാന്‍ ഇതുവരെ മൂന്ന് ഫോറുകളാണ് നേടിയത്.  

നേരത്തെ മികച്ച തുടക്കമാണ് വാര്‍ണര്‍- ബെയര്‍സ്‌റ്റോ സഖ്യം നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണര്‍ മടങ്ങിയതിന് പിന്നാലെ മനീഷ് പാണ്ഡെയും (അഞ്ച് പന്തില്‍ മൂന്ന്) അധികനേരം നിന്നില്ല. ഇരുവരേയും അമിത് മിശ്ര തിരിച്ചയച്ചു. പിന്നീട് ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം വില്യംസണ്‍ കൂട്ടിച്ചേര്‍ത്ത 52 റണ്‍സ് നിര്‍ണായകമായി. ഇരുവരും പുറത്തായെങ്കിലും അബ്ദുള്‍ സമദ് (ഏഴ് പന്തില്‍ 12), അഭിഷേക് ശര്‍മ (1) എന്നിവര്‍ സ്‌കോര്‍ 150 കടത്തി. 

മിശ്രയ്ക്ക് പിന്നാലെ കഗിസോ റബാദ രണ്ട് വിക്കറ്റ് നേടി.  ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമാണ് ഹൈദരാബാദ്. ഡല്‍ഹി രണ്ട് മത്സരത്തിലും ജയിച്ചിരുന്നു.