2014ല്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി (Kolkata Knight Riders) കരാറൊപ്പിട്ടു. നാല് വര്‍ഷം കൊല്‍ക്കത്തയ്‌ക്കൊപ്പം ചെലവഴിച്ച സൂര്യകുമാര്‍ അവര്‍ക്ക് വേണ്ടി 54 മത്സരങ്ങള്‍ കളിച്ചു. 

ദില്ലി: 2012ലാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരം സൂര്യകുമാര്‍ യാദവ് (Suryakumar Yadav) ഐപിഎല്‍ (IPL) കരിയര്‍ ആരംഭിക്കുന്നത്. അന്ന് മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു സൂര്യകുമാര്‍. എന്നാല്‍ ഒരു മത്സരം മാത്രമാണ് താരം മുംബൈ ജേഴ്‌സിയില്‍ കളിച്ച്. 2014ല്‍ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി (Kolkata Knight Riders) കരാറൊപ്പിട്ടു. നാല് വര്‍ഷം കൊല്‍ക്കത്തയ്‌ക്കൊപ്പം ചെലവഴിച്ച് സൂര്യകുമാര്‍ അവര്‍ക്ക് വേണ്ടി 54 മത്സരങ്ങള്‍ കളിച്ചു. 2018ല്‍ തിരിച്ച് മുംബൈയില്‍ തിരിച്ചെത്തി. 

ഐപിഎല്‍ 2021: വീണ്ടും കലിപ്പന്‍ പൊള്ളാര്‍ഡ്, ഇത്തവണ ഇര പ്രസിദ്ധ് കൃഷ്ണ! വൈറല്‍ വീഡിയോ കാണാം

ഇപ്പോള്‍ സൂര്യമുകാറിനെ നഷ്ടപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. ആ തീരുമാനം വലിയൊരു തെറ്റായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞങ്ങള്‍ക്കവനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് വലിയ നിരാശ തോന്നാറുണ്ട്. ഞാന്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്ന സമയത്ത് അവനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍ എന്നിവര്‍ കൊല്‍ക്കത്തയുടെ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അവനെ ഫിനിഷറായി കളിപ്പിക്കുകയായിരുന്നു.

ഐപിഎല്‍ 2021: സഞ്ജുവിന് പിന്നാലെ മോര്‍ഗനും മാച്ച് റഫറിയുടെ പിടി! ഇത്തവണ കുറച്ചു കടുത്തുപോയി

സൂര്യകുമാറിനെ വിട്ടുകൊടുത്തതാണ് കൊല്‍ക്കത്ത ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. നാല് വര്‍ഷമായി കൊല്‍ക്കത്തയ്ക്ക് കീഴില്‍ വളര്‍ന്ന താരമായിരുന്നു അവന്‍. പിന്നീടാണ് അവനെ വിട്ടുകൊടുത്തത്. ഇപ്പോഴാവട്ടെ അവന്‍ ഫോമിന്റെ പാരമ്യത്തിലും. വിട്ടുകൊടുത്തതില്‍ വലിയ നിരാശ കൊല്‍ക്കത്തയ്ക്കുണ്ടാവും. ഞങ്ങള്‍ അവന് മൂന്നാം നമ്പര്‍ കൊടുത്തില്ല. 

സീസണില്‍ 400, 500, 600 റണ്‍സ് അവന്റെ ബാറ്റില്‍ നിന്നുണ്ടായില്ല. ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ അവന്റെ ബാറ്റ് ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമായിരുന്നു. ചില സമയങ്ങളില്‍ സ്വന്തം പരാജയം മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യും. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് അവനെകൊണ്ടുള്ള ഗുണം ലഭിക്കുന്നുണ്ട്.'' ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഐപിഎല്‍ 2021: ഇന്ത്യക്കൊപ്പം അവന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു; യുവതാരത്തെ പുകഴ്ത്തി മോര്‍ഗന്‍

2018 താരലേലത്തില്‍ 3.2 കോടിക്കാണ് മുംബൈ സൂര്യകുമാറിനെ ടീമിലെത്തിച്ചത്. ആ സീസണില്‍ താരം 500 റണ്‍സ് അടിച്ചെടുത്തു. പിന്നീട് മുംബൈ അവിഭാജ്യ ഘടകമായി സൂര്യകുമാര്‍ മാറി. കഴിഞ്ഞ് രണ്ട് സീസണിലും 400ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സൂര്യകുമാറി. ഈ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം 181 റണ്‍സ് നേടിയിട്ടുണ്ട്.

ഐപിഎല്‍ 2021: 'ഒരാളെ പുറത്താക്കാന്‍ മാത്രമാണ് എന്തെങ്കിലും പദ്ധതിയിട്ടത്'; താരത്തിന്റെ പേര് പറഞ്ഞ് ഗംഭീര്‍

ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ താരം ഇന്ത്യന്‍ ടീമിലും ഇടം നേടി. ടി20, ഏകദിന ടീമുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും താരത്തിന് ഇടം നേടാന്‍ സാധിച്ചു.