Asianet News MalayalamAsianet News Malayalam

ഡി കോക്ക് മടങ്ങി, അടിച്ചുതകര്‍ത്ത് രോഹിത്; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് മികച്ച തുടക്കം

രണ്ടാം ഓവറില്‍ തന്നെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാവിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡികോക്ക് നിഖില്‍ നായ്ക്കിന് ക്യാച്ച് നല്‍കി.

good start for mumbai against kolkata in ipl
Author
Abu Dhabi - United Arab Emirates, First Published Sep 23, 2020, 8:08 PM IST

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്കിന്റെ (മൂന്ന് പന്തില്‍ 1) വിക്കറ്റാണ് മുംബൈയ്ക്ക നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (25 പന്തില്‍ 39), സൂര്യകുമാര്‍ യാദവ് (14 പന്തില്‍ 30) എന്നിവര്‍ക്കാണ് വിക്കറ്റ്. ശിവം മാവിയാണ് കൊല്‍ക്കത്തയ്ക്കായി വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ മലയാളി താരം സന്ദീപ് വാര്യറെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കൊല്‍ക്കത്ത തുടങ്ങിയത്. 

രണ്ടാം ഓവറില്‍ തന്നെ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാവിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡികോക്ക് നിഖില്‍ നായ്ക്കിന് ക്യാച്ച് നല്‍കി. രോഹിത് നാല് സിക്‌സും ഒരു ഫോറും നേടി. സൂര്യകുമാര്‍ യാദവിന്റെ അക്കൗണ്ടില്‍ ആറ് ബൗണ്ടറികളുണ്ട്. സീസണിലെ ഏറ്റവും വലിയ ലേലതുകയായ 15.5 കോടിക്ക് കൊല്‍ക്കത്തയിലെത്തിയ പാറ്റ് കമ്മിന്‍സ് ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങി. സന്ദീപ് വാര്യര്‍ രണ്ട് ഓവറില്‍ 24 റണ്‍സാണ് വിട്ടുകൊടുത്തത്. 

ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയുടെ ആദ്യമത്സരമാണിത്. മുംബൈ ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇത്തവണയും ഇറങ്ങുന്നത്. ജെയിംസ് പാറ്റിന്‍സണ്‍, ക്വിന്റണ്‍ ഡീകോക്ക്, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. സൗരഭ് തിവാരി മധ്യനിരയില്‍ തുടരും. കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന്‍, ഓയിന്‍ മോര്‍ഗന്‍,സ ആന്ദ്രെ റസല്‍, പാറ്റ് കമിന്‍സ് എന്നിവരാണ് വിദേശതാരങ്ങളായുള്ളത്.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard, Krunal Pandya, James Pattinosn, Rahul Chahar, Trent Boult, Jasprit Bumrah.

Kolkata Knight Riders (Playing XI): Sunil Narine, Shubman Gill, Nitish Rana, Eoin Morgan, Andre Russell, Dinesh Karthik(w/c), Nikhil Naik, Pat Cummins, Kuldeep Yadav, Sandeep Warrier, Shivam Mavi

Follow Us:
Download App:
  • android
  • ios