മുംബൈ: ബിസിസിയുടെ വാര്‍ഷിക കരാറില്‍ നേടമുണ്ടാക്കി ഹാര്‍ദിക് പാണ്ഡ്യ. പുതിയ കരാറില്‍ താരത്തെ എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബിയിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക്. അഞ്ച് കോടിയായിരിക്കും ഇനി ഹാര്‍ദിക്കിന്റെ വാര്‍ഷിക വരുമാനം. എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിഫലമായി ഏഴ് കോടി ലഭിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര എന്നിവരാണ് എ പ്ലസിലുള്ളത്. 

ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ഭുവനേശ്വര്‍ കുമാറിനെ ഗ്രേഡി എയില്‍ നിന്ന് ബിയിലേക്ക് തരം താഴ്ത്തി. സി ഗ്രേഡിലായിരുന്ന ഷാര്‍ദുല്‍ താക്കൂര്‍ ബിയില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ബിയില്‍ നിന്ന് സിയിലേക്കും തരം താഴ്ത്തി. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഞ്ജു സാംസണ്‍, ഇശാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഗ്രേഡ് എ പ്ലസ് (ഏഴ് കോടി)

വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര,

ഗ്രിഡ് എ (അഞ്ച് കോടി)

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ

ഗ്രിഡ് ബി (മൂന്ന് കോടി)

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുള്‍ താക്കൂര്‍, മായങ്ക് അഗര്‍വാള്‍.

ഗ്രേഡ് സി (ഒരു കോടി)

കുല്‍ദീപ് യാദവ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്‌സര്‍ പട്ടേല്‍, ശ്രേയാസ് അയ്യര്‍, വാഷിംഗ്‍ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.