Asianet News MalayalamAsianet News Malayalam

നാലോവറില്‍ വഴങ്ങിയത് 56 റണ്‍സ്; കിഷനെ ഇടിച്ച് ഔട്ടാക്കി; ഇത് 'ഏജന്‍റ്' ജോര്‍ദ്ദാനെന്ന് ആരാധകര്‍

കിഷന്‍ ബാറ്റിംഗിനും ഇറങ്ങാതിരുന്നതോടെ നെഹാല്‍ വധേരയാണ് മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറന്നത്. മധ്യനിര ബാറ്ററായ വധേരക്ക് മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിനപ്പുറം പിടിച്ചു നില്‍ക്കാനായില്ല. തകര്‍ത്തടിക്കുന്ന കിഷന്‍റെ അഭാവം ഗുജറാത്തിന്‍റെ വമ്പന്‍ സ്കോര്‍ മറികടക്കാനിറങ്ങിയ മുംബൈക്ക് കനത്ത പ്രഹമാകുകയും ചെയ്തു.

He bowled badly and now took down his own player Mumbai fans roast Chris Jordan gkc
Author
First Published May 27, 2023, 12:03 PM IST

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് മുംബൈ ഇന്ത്യന്‍സ് പുറത്തായതിന് പിന്നാലെ മുംബൈ താരം ക്രിസ് ജോര്‍ദ്ദാനെ പൊരിച്ച് ആരാധകര്‍. ഇന്നലെ മുംബൈക്കായി നാലോവര്‍ എറിഞ്ഞ ജോര്‍ദ്ദാന്‍ 56 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്തിയിരുന്നില്ല. ഇതിനിടെ ഇഷാന്‍ കിഷന്‍ കണ്ണില്‍ ജോര്‍ദ്ദാന്‍റെ കൈമുട്ട് കൊണ്ട് പരിക്കേല്‍ക്കുകയും കിഷന്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദാണ് മുംബൈക്കായി വിക്കറ്റ് കാത്തത്.

കിഷന്‍ ബാറ്റിംഗിനും ഇറങ്ങാതിരുന്നതോടെ നെഹാല്‍ വധേരയാണ് മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറന്നത്. മധ്യനിര ബാറ്ററായ വധേരക്ക് മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിനപ്പുറം പിടിച്ചു നില്‍ക്കാനായില്ല. തകര്‍ത്തടിക്കുന്ന കിഷന്‍റെ അഭാവം ഗുജറാത്തിന്‍റെ വമ്പന്‍ സ്കോര്‍ മറികടക്കാനിറങ്ങിയ മുംബൈക്ക് കനത്ത പ്രഹമാകുകയും ചെയ്തു.

മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ക്രിസ് ജോര്‍ദ്ദാന്‍റെ പ്രകടനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ബൗള്‍ ചെയ്തപ്പോള്‍ നാലോവറില്‍ 56 റണ്‍സ് വഴങ്ങി ധാരാളിയായ ജോര്‍ദ്ദാന്‍ സഹതാരത്തിന്‍റെ വിക്കറ്റ് ഇടിച്ചിട്ട് സ്വന്തം ടീമിന്‍റെ ഉറപ്പാക്കുകയും ചെയ്തുവെന്നും ആരാധകര്‍ പരിഹസിച്ചു.

സച്ചിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ശുഭ്മാന്‍ ഗില്‍, ഐപിഎല്ലിലെ ഏറ്റവും മികച്ച ദൃശ്യമെന്ന് ആരാധകരും

താരലേലത്തില്‍ ആരും ടീമിലെടുത്തില്ലെങ്കിലും ജോഫ്ര ആര്‍ച്ചര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ജോര്‍ദ്ദാനെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തത്. സീസണില്‍ മുംബൈക്കായി ആറ് മത്സരങ്ങള്‍ കളിച്ചെങ്കിലും മൂന്ന് വിക്കറ്റ് മാത്രമാണഅ ജോര്‍ദ്ദാന്‍ വീഴ്ത്തിയത്. ബൗളിംഗ് ഇക്കോണമിയാകട്ടെ 10.77ഉം ശരാശരി 44ഉം ആയിരുന്നു. മുന്‍ ചെന്നൈ താരം കൂടിയായ ജോര്‍ദ്ദാന്‍ മുംബൈയെ തോല്‍പ്പിക്കാനായാണോ ടീമിലെത്തിയതെന്ന് വരെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചോദിക്കുന്നുണ്ട്. മുംബൈക്കായി അഞ്ച് മത്സരങ്ങളില്‍ മാത്രം കളിച്ച ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.

Follow Us:
Download App:
  • android
  • ios