ദുബായ്: ക്യാപ്റ്റനായാല്‍ മുന്നില്‍നിന്ന് നയിക്കുന്ന താരമാകണം. ക്രിക്കറ്റിലെ ഈ അലിഖിത നിയമം അക്ഷരംപ്രതി പാലിക്കുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി.തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായി സമ്മര്‍ദത്തിലായ ടീമിനെ ഒറ്റയ്‌ക്ക് ചുമലിലേറ്റുന്ന കാഴ്‌ചയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കോലി കാട്ടിത്തന്നത്. 

വെടിക്കെട്ട് അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കോലിയെ പ്രശംസിച്ച് രംഗത്തെത്തി പ്രമുഖരുള്‍പ്പടെ നിരവധി പേര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്തായിരുന്നു ഇവരില്‍ ഒരാള്‍. 'കിംഗ് കോലി'യെ പ്രശംസ കൊണ്ടുമൂടുകയായിരുന്നു ശ്രീകാന്ത്. 'വിരാട് കോലിയെ കിംഗ് എന്ന് വിളിക്കാനുള്ള കാരണമിതാണ്. നിങ്ങള്‍ ക്രിക്കറ്റിലെ ഒരു രാജാവ് തന്നെ. വന്യമായ ബാറ്റിംഗിലൂടെ ഒറ്റയ്‌ക്ക് ഒരു ടീമിനെ എങ്ങനെ മുന്നോട്ടുനയിക്കണം എന്നതിന്‍റെ മാസ്റ്റര്‍‌ക്ലാസാണ് കോലി കാട്ടിയതെന്നും' ശ്രീകാന്ത് ട്വീറ്റ് ചെയ്‌തു. 

മൂന്നാം ഓവറില്‍ ആര്‍സിബി ഒരു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ ക്രീസിലെത്തിയ കോലി ദേവ്‌ദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സും വാഷിംഗ്‌ടണ്‍ സുന്ദറും മടങ്ങിയിട്ടും പതറിയില്ല. കോലി 52 പന്തില്‍ നാല് വീതം ബൗണ്ടറിയും സിക്‌സറും സഹിതം പുറത്താകാതെ 90 റണ്‍സെടുത്തു. 39 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം പിന്നീടുള്ള 13 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ കോലിയുടെ 39-ാം അര്‍ധ സെഞ്ചുറിയാണിത്. 

വെല്ലാന്‍ മറ്റൊരു നായകനുമില്ല! അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തം

ആര്‍സിബിക്ക് 11 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സ് മാത്രമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തു. 

നാടകീയം നരെയ്ന്‍ എറിഞ്ഞ അവസാന ഓവര്‍, ഒടുവില്‍ മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പഞ്ചാബ് തോറ്റു

Powered by