ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നായകന്‍റെ ഗംഭീര ഇന്നിംഗ്‌സ് മാത്രമല്ല ആര്‍സിബിക്കായി വിരാട് കോലി പുറത്തെടുത്തത്. കോലിയുടെ 52 പന്തില്‍ 90 റണ്‍സ് അടിച്ചുകൂട്ടിയ വെടിക്കെട്ട് ബാറ്റിംഗിനിടയില്‍ ലോക ക്രിക്കറ്റില്‍ എബിഡി സ്വന്തം പേരിലെഴുതിച്ചേര്‍ത്ത അപൂര്‍വ ഷോട്ടും ഇടംപിടിച്ചു. ക്രീസില്‍ നില്‍ക്കുന്നത് എ ബി ഡിവില്ലിയേഴ്‌സ് തന്നെയെന്ന് ആരാധകരെ തോന്നിച്ച ആ ക്ലാസിക്കല്‍ ഷോട്ട് കാണാം. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലര്‍ ഇന്നിംഗ്‌സില്‍ ഡ്വെയ്‌ന്‍ ബ്രാവോ എറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു കോലിയുടെ അത്ഭുതം. ഓഫ്‌സ്റ്റംപിന് പുറത്ത് വൈഡ് ലൈനിനോട് ചേര്‍ന്ന് എറിഞ്ഞ് കോലിയെ കബളിപ്പിക്കാനായിരുന്നു ബ്രാവോയുടെ ശ്രമം. എന്നാല്‍ ക്രീസില്‍ വലതുമാറി ചരിഞ്ഞുകിടന്ന് എബിഡി സ്റ്റൈലില്‍ ഫൈന്‍ലെഗിലേക്ക് പന്ത് പറത്തി കോലി. ഈ പന്ത് ബൗണ്ടറിയാവുകയും ചെയ്തു. 

കാണാം വീഡിയോ

മത്സരത്തില്‍ ചെന്നൈ ബൗളര്‍മാരെ തലങ്ങുവിലങ്ങും പറത്തിയ കോലി 52 പന്തില്‍ നാല് വീതം ബൗണ്ടറിയും സിക്‌സറും സഹിതം പുറത്താകാതെ 90 റണ്‍സെടുത്തു. 39 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം പിന്നീടുള്ള 13 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ കോലിയുടെ 39-ാം അര്‍ധ സെഞ്ചുറിയാണിത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തു. 

വെല്ലാന്‍ മറ്റൊരു നായകനുമില്ല! ധോണിപ്പടയ്‌ക്കെതിരെ അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തം

Powered by