ദുബായ്: ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ദുബായിയിൽ വൈകിട്ട് 3.30നാണ് മത്സരം. 

ഒരാഴ്ച മുന്‍പ് വരെ അജയ്യരായി മുന്നേറുകയായിരുന്നു ഡൽഹി ക്യാപിറ്റല്‍സ്. എന്നാൽ ഏഴ് ദിവസത്തിനിടെ മൂന്ന് തോൽവികള്‍ വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. അവസാന രണ്ട് മത്സരത്തിൽ മുംബൈയും ബാംഗ്ലൂരും എതിരാളികള്‍ ആയതിന്‍റെ സമ്മര്‍ദ്ദവും ഉണ്ടാകും പോണ്ടിംഗിന്. ബാറ്റ്സ്‌മാന്മരുടെ സ്ഥിരതയില്ലായ്മയാണ് പ്രധാന തലവേദന. അജിന്‍ക്യ രഹാനെ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ പൃഥ്വി ഷാ ഓപ്പണിംഗിലേക്ക് മടങ്ങിയെത്തിയേക്കും. 

പര്‍പ്പിള്‍ ക്യാപ്പിന് ഉടമയെങ്കിലും കാഗിസോ റബാഡ പവര്‍പ്ലേയിൽ വിക്കറ്റ് വീഴ്‌ത്താത്തതും സ്‌പിന്നര്‍മാര്‍ തുടക്കത്തിലേ മികവ് നിലനിര്‍ത്താത്തതും തിരിച്ചടിയാണ്.

വീണ്ടുമൊരിക്കല്‍ കൂടി 'സെന്‍സിബിള്‍ സഞ്ജു' ഇന്നിംഗ്‌സ്; കയ്യടിച്ച് മുന്‍താരങ്ങള്‍

പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും വലിയ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ്മയ്‌ക്ക് ഇന്നും വിശ്രമം നൽകാനാണ് സാധ്യത. അവസാന രണ്ട് മത്സരങ്ങളിലായി 100 റൺസിലധികം മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനാകും മുംബൈക്ക്. 

നാല്‍പത്തിയൊന്നിലും മധുരപ്പതിനേഴ്; ഐപിഎല്ലില്‍ വീണ്ടും ഗെയിലോത്സവം, എല്ലാം പരാഗിന്‍റെ പിഴ

Powered by