അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മടക്കടിക്കറ്റ് നല്‍കിയവരില്‍ ഒരാള്‍ ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡയാണ്. നാല് ഓവര്‍ എറിഞ്ഞ റബാഡ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ നായകന്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ റബാഡ പിന്നീട് അബ്‌ദുള്‍ സമദ്, റാഷിദ് ഖാന്‍, ശ്രീവാത്സ് ഗോസ്വാമി എന്നിവരെയും മടക്കി. 

ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനായി ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടത്തിലെത്തി കാഗിസോ റബാഡ. സണ്‍റൈസേ‌ഴ്‌സിന് എതിരായ നാല് വിക്കറ്റ് നേട്ടത്തോടെ സീസണില്‍ റബാഡയുടെ സമ്പാദ്യം ആകെ 29 വിക്കറ്റായി. 2012 സീസണില്‍ 25 വിക്കറ്റ് വീഴ്‌ത്തിയ മോണി മോര്‍ക്കലിന്‍റെയും കഴിഞ്ഞ സീസണില്‍ 25 വിക്കറ്റ് നേടിയ തന്‍റെ തന്നെയും റെക്കോര്‍ഡാണ് റബാഡ മറികടന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുമായി പര്‍പിള്‍ ക്യാപ്പും റബാഡയുടെ തലയിലാണ്. 27 വിക്കറ്റുമായി മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്.  

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് ഡല്‍ഹി, ഐപിഎല്ലില്‍ മുംബൈ-ഡല്‍ഹി കലാശപ്പോര്

സണ്‍റൈസേഴ്‌സിനെ 17 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ആദ്യമായി ഫൈനലിലെത്തി. മുംബൈ ഇന്ത്യന്‍സാണ് കലാശപ്പോരില്‍ ശ്രേയസ് അയ്യരുടേയും സംഘത്തിന്‍റേയും എതിരാളികള്‍. കാഗിസോ റബാഡയുടെ നാല് വിക്കറ്റിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഓള്‍റൗണ്ട് മികവും(38 റണ്‍സും മൂന്ന് വിക്കറ്റും), ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയും(78) ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്- 189-3 (20 Ov), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- 172-8 (20 Ov). 

എല്ലാം പോണ്ടിംഗിന്‍റെ ബുദ്ധി, ഡല്‍ഹിയുടെ തലവര മാറ്റി തലപ്പത്തെ മാറ്റം; സ്റ്റോയിനിസ് ഹീറോ

Powered by