ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികള്‍ ഇന്ന് തോല്‍ക്കുന്ന ടീമുമായി മത്സരിക്കും. 

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നിന്ന് ഡല്‍ഹി മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ പ്രമുഖരെല്ലാം തിരികെയെത്തി. മൂന്ന് മാറ്റങ്ങളാണ് മുംബൈ വരുത്തിയത്. ജസ്പ്രീത് ബൂമ്ര, ഹാര്‍ദിക് പാണ്ഡ്യ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ തിരിച്ചെത്തി. ജയിംസ് പാറ്റിന്‍സണ്‍, ധവാന്‍ കുല്‍ക്കര്‍ണി, സൗരഭ് തിവാരി എന്നിവര്‍ പുറത്തായി.

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൗള്‍ട്ടര്‍നൈല്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഡാനിയേല്‍ സാംസ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.