Asianet News MalayalamAsianet News Malayalam

മോറിസിന് നാല് വിക്കറ്റ്; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

സ്റ്റീവന്‍ സ്മിത്ത് (36 പന്തില്‍ 57), റോബിന്‍ ഉത്തപ്പ (22 പന്തില്‍ 41)  എന്നിവരാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു സാംസണ്‍ (ആറ് പന്തില്‍ 9) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി.

IPL 2020 good score for RR vs RCB in Dubai
Author
Dubai - United Arab Emirates, First Published Oct 17, 2020, 5:22 PM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. സ്റ്റീവന്‍ സ്മിത്ത് (36 പന്തില്‍ 57), റോബിന്‍ ഉത്തപ്പ (22 പന്തില്‍ 41)  എന്നിവരാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു സാംസണ്‍ (ആറ് പന്തില്‍ 9) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. നാല് വിക്കറ്റ് നേടിയ ക്രിസ് മോറിസാണ് രാജസ്ഥാനെ നിയന്ത്രിച്ചു നിര്‍ത്തിയത്. 

ഭേദപ്പെട്ട തുടക്കമാണ് ഉത്തപ്പ- ബെന്‍ സ്‌റ്റോക്‌സ് (15) സഖ്യം രാജസ്ഥാന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്‌റ്റോക്‌സ് വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. മൂന്നാമനായി സഞ്ജുവാണ് ക്രീസിലെത്തിയത്. യൂസ്‌വേന്ദ്ര ചാഹലിനെതിരെ സിക്‌സ് നേടിയെങ്കിലും ഇത്തവണയും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ചാഹലിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങി. 

ജോസ് ബ്ടലര്‍ക്കാവട്ടെ (25 പന്തില്‍ 24) വലിയ് സ്‌കോര്‍ നേടാന്‍ സാധിച്ചതുമില്ല. ബട്‌ലറെ ക്രിസ് മോറിസ് മടക്കിയയച്ചു. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. മോറിസ് എറിഞ്ഞ അവസാന ഓവറില്‍ റണ്‍സ് ഉയര്‍ത്താന്‍ സാധിക്കാതിരുന്നത് രാജസ്ഥാന് തിരിച്ചടിയായി. ആ ഓവറിലെ അവസാന ഓവറില്‍ ആര്‍ച്ചര്‍ പുറത്താവുകയും ചെയ്തു. രാഹുല്‍ തിവാട്ടിയ (11 പന്തില്‍ 19) പുറത്താവാതെ നിന്നു. മോറിസിനെ കുൂടെ ചാഹല്‍ രണ്ട് വിക്കറ്റ് നേടി. 

Follow Us:
Download App:
  • android
  • ios