സുനില്‍ ഗവാസ്‌കര്‍. നാകനെന്ന നിലയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മികച്ച രീതിയില്‍ നയിക്കാനായാല്‍ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ഭാവി നായകനും അധികം വൈകാതെ വൈസ് ക്യാപ്റ്റനും ആയേക്കുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചാലും തനിക്ക് റണ്‍സടിച്ചുകൂട്ടാനാവുമെന്ന് തെളിയിക്കാന്‍ രാഹുലിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. രണ്ടാമതായി ക്യാപ്റ്റനെന്ന നിലയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മികച്ച രീതിയില്‍ നയിക്കാനുള്ള അവസരവും. ഇത് രണ്ടും സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ രാഹുല്‍ അധികം വൈകാതെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഭാവിയില്‍ നായകനും ആകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

 

വിരാട് കോലിയല്ലാതെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യക്ക് രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയുമാണ് സാധ്യതകളായുള്ളത്. പക്ഷെ ഭാവിയില്‍ കെ എല്‍ രാഹുല്‍ തീര്‍ച്ചയായും ക്യാപ്റ്റന്‍ സ്ഥാനത്ത് സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പില്‍ ഒരു വലിയ സാധ്യതയാണ്..അതുകൊണ്ടുതന്നെ കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഇത്തവണത്തെ ഐപിഎല്‍ കെ എല്‍ രാഹുലിന് ഏറെ നിര്‍ണായകമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ചെന്നൈ-മുംബൈ പോരാട്ടത്തോടെയാണ് ഇന്ന് ഐപിഎല്ലിന്രെ പതിമൂന്നാം പതിപ്പിന് തുടക്കമാകുക. നാളെ ഡല്‍ഹി ക്യാപിറ്റന്‍സിനെതിരെയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‌റെ ആദ്യ മത്സരം.