അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. അബുദാബിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സൂപ്പർ ഓവർവരെ ആവേശം നീണ്ട ആദ്യമത്സരം മതി മുംബൈ ഇന്ത്യൻസിന്റെയും റോയൽ ചലഞ്ചേഴ്സിന്റെയും കരുത്തളക്കാൻ. എന്നാൽ സീസണിന്റെ രണ്ടാംഘട്ടത്തിൽ നേ‍ർക്കുനേർ വരുമ്പോൾ വിജയവഴിയിൽ തിരിച്ചെത്തണം മുംബൈയ്ക്കും ബാംഗ്ലൂരിനും. 

പരിക്ക് മാറി ഹിറ്റ്മാൻ തിരിച്ചെത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചതിന്റെ വിഡിയോ പുറത്തുവിട്ട മുംബൈ ക്യാപ്റ്റന്റെ പരിക്കിക്കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. ടീമിലെ എല്ലാവരും ഫോമിലാണന്നതിനാൽ നിലവിലെ ചാമ്പ്യൻമാർക്ക് ക്യാപ്റ്റന്റെ അഭാവം തിരിച്ചടിയാവില്ല. രോഹിത് തിരിച്ചെത്തിയില്ലെങ്കിൽ ഇന്നും കീറോൺ പൊള്ളാർഡ് മുംബൈയെ നയിക്കും. 

വിരമിക്കല്‍ എപ്പോള്‍; ആരാധകരെ വിസ്‌മയിപ്പിക്കുന്ന മറുപടിയുമായി ഗെയ്‌ല്‍

ചെന്നെയ്‌ക്ക് മുന്നിൽ മുട്ടുകുത്തിയ കോലിപ്പട ആദ്യ രണ്ടാംസ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ്. എ ബി ഡിവില്ലിയേഴ്സിനെ അമിതമായി ആശ്രയിക്കുന്നതാണ് ഇപ്പോഴും വെല്ലുവിളി. കോലിയും ദേവ്ദത്ത് പടിക്കലും റൺ കണ്ടെത്തുന്നുണ്ടെങ്കിലും റൺനിരക്ക് കേമമല്ല. ഇരുടീമിനും അബുദാബിയിൽ മികച്ച റെക്കോർഡാണുള്ളത്. ഇവിടെ കളിച്ച ഏഴ് കളിയിൽ മുംബൈ അഞ്ചിലും ജയിച്ചപ്പോൾ രണ്ട് കളിക്കിറങ്ങിയ ബാംഗ്ലൂരിന് 100 ശതമാനം വിജയം.

രാഷ്‌ട്രീയമായി വളരുന്നു, താരം മെലിയുന്നു; ഒരു ട്വീറ്റില്‍ റെഡ് കാര്‍ഡ് കിട്ടി ഓസിലിന്‍റെ കരിയര്‍