ദുബായ്: ഐപിഎല്ലിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമിനും ഇന്ന് വിജയം അനിവാര്യമാണ്. 10 കളികളില്‍ എട്ട് പോയന്‍റ് വീതമുള്ള ഹൈദരാബാദും പഞ്ചാബും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്.

കഴിഞ്ഞ മത്സരം കളിച്ച പഞ്ചാബ് ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം മന്‍ദീപ് സിംഗ് അന്തിമ ഇലവനിലെത്തി. ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ട്. പേസര്‍ ഖലീല്‍ അഹമ്മദ് ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Manish Pandey, Vijay Shankar, Priyam Garg, Abdul Samad, Jason Holder, Rashid Khan, Khaleel Ahmed, Sandeep Sharma, T Natarajan.

Kings XI Punjab (Playing XI): KL Rahul(w/c), Chris Gayle, Nicholas Pooran, Glenn Maxwell, Mandeep Singh, Deepak Hooda, Murugan Ashwin, Chris Jordan, Mohammed Shami, Ravi Bishnoi, Arshdeep Singh.