ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ബാറ്റിംഗിൽ പൂജ്യത്തിന് പുറത്തായെങ്കിലും വിക്കറ്റിന് പുറകിൽ താരമായി ദിനേശ് കാർത്തിക്. നാല് രാജസ്ഥാൻ ബാറ്റ്സ്മാൻമാരെ കാർത്തിക് ക്യാച്ചിലൂടെ മടക്കി. ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ എന്നീ രാജസ്ഥാന്‍ ബാറ്റ്സ്‌മാന്‍മാരാണ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിയത്. 

ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ദിനേശ് കാർത്തിക് സ്വന്തമാക്കി. കാർത്തിക്കിന് ഇപ്പോൾ 110 ക്യാച്ചായി. 109 ക്യാച്ചുള്ള ധോണിയെയാണ് കാർത്തിക് മറികടന്നത്. 68 ക്യാച്ചുള്ള പാർഥിവ് പട്ടേലാണ് മൂന്നാം സ്ഥാനത്ത്. നമൻ ഓജ, റോബിൻ ഉത്തപ്പ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ഇന്നലത്തെ കാര്‍ത്തിക്കിന്‍റെ ക്യാച്ചുകളില്‍ ഏറ്റവും നി‍ർണായകവും മനോഹരവും ബെൻ സ്റ്റോക്സിനെ പുറത്താക്കിയതായിരുന്നു.

അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്

മത്സരം 60 റണ്‍സിന് ജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. അതേസമയം പ്ലേ ഓഫ് കാണാതെ പുറത്തായി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ മികവില്‍(35 പന്തില്‍ പുറത്താകാതെ 68) നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ പ്രതിരോധത്തിലായ രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 131 എടുക്കാനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റുമായി പാറ്റ് കമ്മിന്‍സാണ് രാജസ്ഥാനെ പുറത്തേക്ക് പായിച്ചത്.  

നിര്‍ണായക പോരില്‍ നിറം മങ്ങി സഞ്ജു, രാജസ്ഥാനെ പുറത്തേക്കടിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫ് പോരാട്ടം അവസാന ലാപ്പില്‍

Powered by