ദുബായ്: ഐപിഎൽ ചരിത്രത്തിലെ ആദ്യ ഡബിൾ സൂപ്പർ ഓവർ പോരാട്ടത്തിനാണ് ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഞായറാഴ്‌ച സാക്ഷിയായത്. ആദ്യ സൂപ്പർ ഓവറും ടൈ ആയതോടെയാണ് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവര്‍ 2.0യുടെ വിധി നിര്‍ണയിച്ച നിര്‍ണായകമായ പ്രകടനങ്ങളിലൊന്ന് പഞ്ചാബിന്‍റെ മായങ്ക് അഗര്‍വാളിന്‍റെ ബൗണ്ടറിലൈന്‍ സേവായിരുന്നു. 

രണ്ടാം സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ മുംബൈക്കായി വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡായിരുന്നു ക്രീസില്‍. ക്രിസ് ജോര്‍ദാനെ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് ശ്രമിച്ചു പൊള്ളാര്‍ഡ്. എന്നാല്‍ സിക്‌സര്‍ എന്നുറപ്പിച്ച പന്ത് അത്ഭുത സേവിലൂടെ മായങ്ക് തടുത്തിട്ടു. വായുവില്‍ ഉയര്‍ന്നുചാടിയ മായങ്ക് പന്ത് കൈക്കലാക്കിയ ശേഷം ബൗണ്ടറിക്കുള്ളിലേക്ക് ബോള്‍ പാറിപ്പറന്ന് തട്ടിയിടുകയായിരുന്നു. പൊള്ളാര്‍ഡിന്‍റെ ഷോട്ട് വെറും രണ്ട് റണ്‍സിലൊതുങ്ങി. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണ് മായങ്കിന്‍റെ കൈകളില്‍ പിറന്നത്. 

കാണാം മായങ്കിന്‍റെ മായാജാലം
 

ദുബായിലെ അത്ഭുതം; രണ്ട് സൂപ്പര്‍ ഓവറുകള്‍ അതിജീവിച്ച് മുംബൈക്കുമേല്‍ പഞ്ചാബിന്‍റെ പഞ്ചാരിമേളം

Powered by