അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് തന്നെയാണ് മുംബൈയെ ഇന്നും നയിക്കുന്നത്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  ഒരു മാറ്റവുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. നഥാന്‍ കോള്‍ട്ടര്‍നൈലിന് പകരം ജെയിംസ് പാറ്റിന്‍സണ്‍ മുംബൈ ടീമിലെത്തി. ഹൈദരാബാദിനെതിരെ കളിച്ച രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് വിജയം അനിവാര്യമാണ്. അതേസമയം ഇന്ന് ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാം. മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്തും.

Rajasthan Royals (Playing XI): Robin Uthappa, Ben Stokes, Sanju Samson(w), Jos Buttler, Steven Smith(c), Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Ankit Rajpoot, Kartik Tyagi.

Mumbai Indians (Playing XI): Quinton de Kock(w), Ishan Kishan, Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard(c), Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah.