ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആരാധകരുടെ നോട്ടപ്പുള്ളികളില്‍ ഒരാളാണ് ശ്രീലങ്കന്‍ പേസര്‍ ലസുരു ഉഡാന. റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായാണ് താരം കളിക്കുന്നത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ 40 റണ്‍സ് താരം വിട്ടുകൊടുത്തു. ഇതോടെ ഉഡാനയെ സാമൂഹ്യമാധ്യമങ്ങളില്‍ പന്തുതട്ടാന്‍ തുടങ്ങിയ ആരാധകരില്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് എന്തുകൊണ്ട് ഇത്രയടി വാങ്ങുന്നു എന്നായിരുന്നു. 

എന്തുകൊണ്ട് പവര്‍പ്ലേയില്‍ താങ്കള്‍ റണ്‍സ് വഴങ്ങുന്നു? ഉഡാനയുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ ചോദിച്ചു. രസകരമായ മറുപടിയാണ് ചോദ്യത്തിന് ഉഡാന നല്‍കിയത്. 'ബാറ്റ്സ്‌മാന്‍ ബാറ്റുമായി വരുന്നതുകൊണ്ട്' എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ സംഭാഷണം.

ഐപിഎല്ലില്‍ ഈ സീസണില്‍ അത്ര മികച്ച പ്രകടനമല്ല ഇസുരു ഉഡാനയുടേത്. ഇതിനകം കളിച്ച മൂന്ന് മത്സരങ്ങളിലും നാല്‍പതോ അതിലേറെ റണ്‍സോ താരം വിട്ടുകൊടുത്തു. അതേസമയം ഉഡാന വിക്കറ്റ് നേടുന്നുണ്ട് എന്നത് റോയല്‍ ചലഞ്ചേഴ്‌സിന് ആശ്വാസമാണ്. ഇതിനകം ഉഡാന അഞ്ച് വിക്കറ്റ് പേരിലാക്കിയിട്ടുണ്ട്. താരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്‌ക്കാണ് ഉഡാനയെ ആര്‍സിബി സ്വന്തമാക്കിയത്. സീസണില്‍ നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് ബാംഗ്ലൂര്‍ ടീം. 

'കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും, അതുകൊണ്ട് എന്തുമാകാം'; ചെന്നൈ ബാറ്റ്സ്‌മാന്‍മാരെ പൊരിച്ച് സെവാഗ്

Powered by