ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഡല്‍ഹിയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഡല്‍ഹിയും ബാഗ്ലൂരും.

രണ്ട് മാറ്റങ്ങളാണ് ബാംഗ്ലൂര്‍ വരുത്തിയത്. ആഡം സാംപയ്ക്ക് പകരം മൊയീന്‍ അലി ടീമിലെത്തി. ഗുര്‍കീരത് സിംഗ് മന്‍ പുറത്തായപ്പോള്‍ മുഹമ്മദ് സിറാജ് ടീമിലെത്തി. പരിക്കേറ്റ അമിത് മിശ്രയില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരായ മത്സരത്തില്‍ റിട്ടേണ്‍ ക്യാച്ചെടുക്കുന്നതിനിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. മിശ്രയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. ടീമിലെ ഏക മാറ്റവും ഇത് തന്നെയാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍,  ഹര്‍ഷല്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ.