ബൗണ്ടറിക്ക് തൊട്ടരികെ ഒറ്റകൈയില്‍ ആര്‍ച്ചറുടെ പറക്കും ക്യാച്ച് കണ്ട് സഹതാരങ്ങള്‍ പോലും തലയില്‍ കൈവച്ചു.
അബുദാബി: ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. രണ്ടിടത്തും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ സാന്നിധ്യം. എന്നാല്‍ ഇത്തവണ സ്റ്റോക്‌സിനെ കാഴ്ച്ചക്കാരനാക്കി രാജസ്ഥാന്‍ റോയല്‍സിലെ ഇംഗ്ലീഷ് സഹതാരം ജോഫ്ര ആര്‍ച്ചറാണ് വണ്ടര്‍ ക്യാച്ചെടുത്തത്.

രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ കീറോണ്‍ പൊള്ളാര്‍ഡും സംഘവും ശക്തമായി നിലയുറപ്പിച്ചിരുന്ന സമയം. ബൗണ്ടറികളുമായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും മികച്ച ടച്ചിലും. 11-ാം ഓവറില്‍ പന്തെടുത്ത യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയുടെ നാലാം പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ത്യാഗിയെ പറത്താന്‍ ശ്രമിച്ച കിഷന് പിഴച്ചു. തേഡ്-മാനില്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്‌തിരുന്ന ഉയരക്കാരന്‍ ആര്‍ച്ചര്‍ ഒറ്റകൈയില്‍ ഉയര്‍ന്നുചാടി പന്ത് വിരലുകളില്‍ കുരുക്കി. പിന്നാലെ പന്ത് കൈകളില്‍ ഭദ്രമാക്കി ആര്‍ച്ചര്‍ ബൗണ്ടറിക്ക് തൊട്ടരികെ പറന്നിറങ്ങി. പന്തെറിഞ്ഞ ത്യാഗിക്കും സഹതാരം റിയാന്‍ പരാഗിനൊന്നും ആര്‍ച്ചറുടെ ക്യാച്ച് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.
കാണാം ആര്‍ച്ചറുടെ വണ്ടര്‍ ക്യാച്ച്
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഉദ്ഘാടന മത്സരത്തിലായിരുന്നു ബെന്‍ സ്റ്റോക്‌സിന്‍റെ സൂപ്പര്‍മാന്‍ ക്യാച്ച്. ആദില്‍ റഷീദിന്‍റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ആന്‍ഡിലെ ഫെലുക്വായോയുടെ ശ്രമമാണ് അന്ന് സ്റ്റോക്‌സ് ഇല്ലാതാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു ഇത്.
കാണാം സ്റ്റോക്‌സിന്‍റെ സൂപ്പര്‍മാന്‍ ക്യാച്ച്
Powered by

