ദുബായ്: ഐപിഎല്ലില്‍ സ്റ്റീവ് സ്‌മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ദിനേശ് കാർത്തിക്കിന് പകരം ഓയിൻ മോർഗനെ ക്യാപ്റ്റനാക്കിയതുപോലെ രാജസ്ഥാൻ സ്‌മിത്തിന് പകരം ജോസ് ബട്‍ലറെ ക്യാപ്റ്റനാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജോസിനെ പോലൊരു ബോസിന് നന്ദി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം. 

ഇതിന് പിന്നാലെയാണ് സ്‌മിത്ത് നായകനായി തുടരുമെന്ന് രാജസ്ഥാൻ റോയൽസ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിനിടെ അജിങ്ക്യ രഹാനെയെ മാറ്റിയാണ് റോയൽസ് സീസണിനിടെ സ്‌മിത്തിനെ ക്യാപ്റ്റനാക്കിയത്.

തലയുയര്‍ത്താന്‍ 'തല'പ്പടയ്‌ക്ക് ജയിച്ചേ തീരു; അടിച്ചിരുത്തുമോ ഡല്‍ഹിയുടെ യുവനിര

ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകിട്ട് മൂന്നരയ്‌ക്ക് ദുബായിയിലാണ് മത്സരം. എട്ട് കളിയിൽ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്. രാജസ്ഥാന്‍റെ ഓപ്പണിംഗിലെ പരീക്ഷണങ്ങള്‍ തുടരുകയാണ്. ബട്‌ലര്‍ക്കൊപ്പം ഇന്നും സ്റ്റോക്‌സ് ഓപ്പണറായി ഇറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ട് കളിയിൽ അർധസെഞ്ചുറി നേടിയെങ്കിലും സഞ്ജു സാംസണ് ബാറ്റിംഗ് ഫോം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. 

കോലിയും സ്‌മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന്‍ പോരാട്ടം

Powered by