അബുബാദി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പതിഞ്ഞ തുടക്കം. അബുദാബിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തിട്ടുണ്ട്. രാഹുല്‍ ത്രിപാഠി  (16 പന്തില്‍ 23)യുടെ വിക്കറ്റാണ് നഷ്ടമായത്. എന്‍ നടരാജനാണ് വിക്കറ്റ്. ശുഭ്മാന്‍ ഗില്‍ (25), നിതീഷ് റാണ (0) എന്നിവരാണ് ക്രീസില്‍. 

ആറാം ഓവറിന്റെ അവസാന പന്തിലാണ് ത്രിപാഠി മടങ്ങിയത്. നടരാജന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്തയെത്തുന്നത്. ക്രിസ് ഗ്രീനിന് പകരം കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസണും ടീമിലെത്തി. ആദ്യമായിട്ടാണ് ന്യൂസിലന്‍ഡ് പേസര്‍ക്ക് കൊല്‍ക്കത്ത ജേഴ്‌സിയില്‍ അവസരം തെളിയുന്നത്. ഹൈദരാബാദ് നിരയിലും രണ്ട് മാറ്റമുണ്ട്. ഖലീല്‍ അഹമ്മദിന് പകരം മലയാളി താരം ബേസില്‍ തമ്പി ടീമിലെത്തി. ഷഹബാസ് നദീമിന് പകരം അബ്ദുള്‍ സമദും ടീമിലെത്തി. 

എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ഹൈദരാബാദിനുള്ളത്. സീസണില്‍ ഇരുടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.
 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ബേസില്‍ തമ്പി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, ആന്ദ്രേ റസ്സല്‍, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി.