Asianet News MalayalamAsianet News Malayalam

ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെറിയ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് പതിഞ്ഞ തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ 110നെതിരെ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെടുത്തിട്ടുണ്ട്.

IPL 2020 slow start for mumbai indians vs delhi capitals in dubai
Author
Dubai - United Arab Emirates, First Published Oct 31, 2020, 5:48 PM IST

ദുബായ്: ഡല്‍ഹി കാപിറ്റല്‍സിനെതിരെ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക്  ബാറ്റേന്തുന്ന മുംബൈ ഇന്ത്യന്‍സിന് പതിഞ്ഞ തുടക്കം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ 110നെതിരെ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്ക് (16), ഇഷാന്‍ കിഷന്‍ (22) എന്നിവരാണ് ക്രീസില്‍. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ശ്രദ്ധയോടെയാണ് ഇരുവരും കളിക്കുന്നത്. 

നേരത്തെ മുംബൈ പേസര്‍മാരുടെ മാരക ബൗളിങ്ങിന് മുന്നില്‍ ഡല്‍ഹി തകര്‍ന്നടിയുകയായിയിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബൂമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്. 25 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 21 റണ്‍സെടുത്തു. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ (10) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ഇരുവരേയും പുറത്താക്കി ബോള്‍ട്ടാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

പിന്നീട് ഒത്തുച്ചേര്‍ന്ന അയ്യര്‍- പന്ത് സഖ്യം അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ രാഹുല്‍ ചാഹറിന്റെ പന്തില്‍ അയ്യരെ വിക്കറ്റ് കീപ്പര്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കി. ഇരുവരും 35 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ ക്രീസിലെത്തിയ മാര്‍കസ് സ്റ്റോയിനിസിന് (2) അധികം ആയുസുണ്ടായിരുന്നില്ല. ബൂമ്രയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്. അതേ ഓവറില്‍ പന്തിനെ ബൂമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.

11 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാവട്ടെ നഥാന്‍ കൗള്‍ട്ടര്‍നൈലിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കി. ഹര്‍ഷല്‍ പട്ടേലിനെ (5) ബൂമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. വാലറ്റത്ത് ചെറുത്ത് നില്‍ക്കാന്‍ ശ്രമം നടത്തിയ അശ്വിനെ ബോള്‍ട്ട് തിരിച്ചയച്ചു. കഗിസോ റബാദ 12 റണ്‍സോടെ റണ്ണൗട്ടായപ്പോള്‍ അരങ്ങേറ്റക്കാരന്‍ പ്രവീണ്‍ ദുബെ (7) പുറത്താവാതെ നിന്നു. 

രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്.ഹര്‍ദിക് പാണ്ഡ്യയും ജയിംസ് പാറ്റിന്‍സണും ഇന്ന് കളിക്കുന്നില്ല.ജയന്ത് യാദവും നഥാന്‍ കോള്‍ട്ടര്‍ നൈലുമാണ് പകരക്കാര്‍.ഡല്‍ഹി മൂന്ന് മാറ്റങ്ങളുമായാണ് കളിക്കുക.ഡല്‍ഹിക്കായി പ്രവീണ്‍ ദുബെ അരങ്ങേറ്റം കുറിക്കുമ്പോള്‍ പൃഥ്വി ഷായും ഹര്‍ഷാല്‍ പട്ടേലും ഇലവനില്‍ തിരിച്ചെത്തി.

ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സ് 12 കളിയില്‍ 16 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. അതേസമയം ഇത്രതന്നെ കളിയില്‍ 14 പോയിന്റുമായി നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പിന്നില്‍മൂന്നാമതാണ് ഡല്‍ഹി കാപിറ്റല്‍സ്.

Follow Us:
Download App:
  • android
  • ios