ദുബായ്: ഐപിഎല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയൽസ് മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ നിരയില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ താരത്തെ നേരിട്ട് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പയും റിയാന്‍ പരാഗും ഇലവനില്‍ തിരിച്ചെത്തി. സണ്‍റൈസേഴ്‌സിനായി അബ്‌ദുള്‍ സമദ് കളിക്കുന്നില്ല. 

ഹൈദരാബാദ് ഇലവന്‍: David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Vijay Shankar, Priyam Garg, Abhishek Sharma, Rashid Khan, Sandeep Sharma, Khaleel Ahmed, T Natarajan

രാജസ്ഥാന്‍ ഇലവന്‍: Jos Buttler(w), Robin Uthappa, Sanju Samson, Steven Smith(c), Ben Stokes, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Kartik Tyagi, Varun Aaron

ആറ് കളിയിൽ ഹൈദരാബാദിന് ആറും രാജസ്ഥാന് നാലും പോയിന്‍റ് വീതം ഉണ്ട്. ആദ്യ രണ്ട് കളി ജയിച്ച രാജസ്ഥാന്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ രാജസ്ഥാന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ നൂറാം മത്സരത്തിനാണ് ഇറങ്ങുന്നത് എന്നത് സവിശേഷതയാണ്. വിമര്‍ശനങ്ങളെ മറികടക്കാന്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. 

Powered by