ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരതയോടെ കളിക്കുന്ന ഒരാളാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കല്‍. അഞ്ച് മത്സരങ്ങളില്‍ മൂന്നിലും താരം അര്‍ധ സെഞ്ചുറി നേടി. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആറ് പന്തുകള്‍ മാത്രം നേരിട്ട താരത്തിന് നാല് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

എന്നാല്‍ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടവുമായി ദേവ്ദത്ത് നിറസാന്നിധ്യമായി. ബൗണ്ടറില്‍ ലൈനില്‍ ദേവ്ദത്ത്് എടുത്ത ക്യാച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഫാഫ്  ഡു പ്ലെസിയുടെ ഫീല്‍ഡിങ്ങിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ബൗണ്ടറി ലൈനിലായിരുന്നു ദേവ്ദത്തിന്റെ അസാമാന്യ പ്രകടനം. 

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയാണ് ബൗണ്ടറിലൈനില്‍ ദേവ്ദത്ത് പിടികൂടിയത്. മൊയീന്‍ അലിയെറിഞ്ഞ 12ാം ഓവറിലായിരുന്നു വിക്കറ്റ്. അലിയെ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്‌സറടിക്കാനുള്ള ശ്രമം ദേവ്ദത്തിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

ബൗണ്ടറി ലൈനില്‍ ക്യാച്ചെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട പടിക്കല്‍ പന്ത് വായുവിലേക്കിട്ട് ബൗണ്ടറി ലൈന്‍ കടന്നു. പിന്നീട് പന്ത് താഴെയെത്തും മുമ്പ് കയ്യിലൊതുക്കുകയായിരുന്നു. വീഡിയോ കാണാം...