അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡ്. രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. 43 പന്തില്‍ 70 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിന് ഭീഷണിയായിരുന്ന ബട്‌ലര്‍. എന്നാല്‍ ജയിംസ് പാറ്റിന്‍സണെ ലോംഗ് ഓണിലൂടെ സിക്‌സറിടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പുറത്തായി. 

സിക്‌സെന്ന ഉറപ്പിച്ച ഷോട്ട് പോള്ളാര്‍ഡ് അവിശ്വസനീയമായി കയ്യിലൊതുക്കുകയായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്ന് വായുവില്‍ ചാടിയ പൊള്ളാര്‍ഡ് വലങ്കൈ കൊണ്ട് ക്യാച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് കയ്യില്‍ തട്ടിതെറിച്ചു. ക്യാച്ച് നഷ്ടമാവുമെന്ന് തോന്നിച്ചെങ്കിലും ഞൊടിയിടയില്‍ താരം പന്ത് കയ്യിലൊതുക്കി. വിസ്മയ ക്യാച്ചിന്റെ വീഡിയോ കാണാം...