Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഹൈദരാബാദിനെതിരെ ചെന്നൈക്ക് ടോസ്, ടീമില്‍ മാറ്റം

വിജയത്തോടെ സമ്മര്‍ദ്ദമേതുമില്ലാതെ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തായ ഹൈദരാബാദിന് നഷ്ടപ്പെടാനൊന്നുമില്ല.

IPL 2021: Chennai Super Kings won the toss against Sunrisers Hyderabad
Author
Sharjah - United Arab Emirates, First Published Sep 30, 2021, 7:14 PM IST

ഷാര്‍ജ:ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ(Sunrisers Hyderabad) പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings)ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. കൊൽക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വയിന്‍ ബ്രാവോ തിരിച്ചെത്തിയപ്പോള്‍ സാം കറന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

വിജയത്തോടെ സമ്മര്‍ദ്ദമേതുമില്ലാതെ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തായ ഹൈദരാബാദിന് നഷ്ടപ്പെടാനൊന്നുമില്ല. കഴിഞ്ഞ മത്സരത്തില്‍ ഡേവിഡ് വാർണറെ മാറ്റി ജേസൺ റോയിയെ ഇറക്കിയ പരീക്ഷണം വിജയിച്ചതിനാല്‍ ഇന്ന് ഹൈദരാബാദ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ബാറ്റിംഗ് നിരയുടെ ആഴമാണ് ചെന്നൈയുടെ കരുത്ത്. ഓൾറൗണ്ടർമാരും മികച്ച ഫോമിൽ. നായകൻ ധോനിയും റെയ്നയും ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും സീസണിൽ ഏഴ് തവണ ചെന്നൈ സ്കോർ 170 പിന്നിട്ടു. ഡുപ്ലസിയുടെയും റിതുരാജ് ഗെയ്ഗ്വാദിന്‍റയും ഉഗ്രൻ ഫോം കാര്യങ്ങൾ എളുപ്പമാക്കുന്നു.

Follow Us:
Download App:
  • android
  • ios