Asianet News MalayalamAsianet News Malayalam

റിതുരാജ്- ഫാഫ് തുടക്കമിട്ടു; ബാംഗ്ലൂരിനെതിരെ പവര്‍പ്ലേയില്‍ ചെന്നൈയ്ക്ക് ആധിപത്യം

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. പൂര്‍ണമായും ഫിറ്റല്ലാത്ത മൊയീന്‍ അലിക്ക് പകരം ഇമ്രാന്‍ താഹിര്‍ ടീമിലെത്തി. ലുങ്കി എന്‍ഗിഡിക്ക് പകരം ഡ്വെയ്ന്‍ ബ്രാവോയും കളിക്കും.
 

IPL 2021, CSK got good start vs RCB in Wankhede
Author
Mumbai, First Published Apr 25, 2021, 4:04 PM IST

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെടുത്തിട്ടുണ്ട്. ഫാഫ് ഡു പ്ലെസിസ് (27), റിതുരാജ് ഗെയ്കവാദ് (22) എന്നിവരാണ് ക്രീസില്‍. മുഹമ്മദ് സിറാജ് രണ്ട് ഓവറില്‍ 17 റണ്‍സ് വഴങ്ങി. കെയ്ല്‍ ജാമിസണ്‍ 14 റണ്‍സും വിട്ടുനല്‍കി. 

ഇരു ടീമിലും മാറ്റങ്ങള്‍

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. പൂര്‍ണമായും ഫിറ്റല്ലാത്ത മൊയീന്‍ അലിക്ക് പകരം ഇമ്രാന്‍ താഹിര്‍ ടീമിലെത്തി. ലുങ്കി എന്‍ഗിഡിക്ക് പകരം ഡ്വെയ്ന്‍ ബ്രാവോയും കളിക്കും. ബാംഗ്ലൂരിലും രണ്ട് മാറ്റങ്ങളുണ്ട്. ഷഹബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുറത്തായി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍, നവ്ദീപ് സൈനി എന്നിവര്‍ കളിക്കും. ഇതുവരെ പരാജയമറിയാത്ത ബാംഗ്ലൂര്‍ നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ചെന്നൈ തൊട്ടുതാഴെ രണ്ടാം സ്ഥാനത്തും.

ടീമുകള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡായിയേല്‍ ക്രിസ്റ്റിയന്‍, കെയ്ല്‍ ജാമിസണ്‍, നവ്ദീപ് സൈനി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്,  സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍.

Follow Us:
Download App:
  • android
  • ios