ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും ഫോമിലായിരുന്നു ഡ്വെയ്‌ന്‍ ബ്രാവോ

അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നിരയിലെ ഏക അസാന്നിധ്യം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച ഫോം കാഴ്ച്ചവെച്ച ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയാണ്(Dwayne Bravo). ബ്രാവോ ഇന്ന് കളിക്കാത്തതിന്‍റെ കാരണം ടോസ് വേളയില്‍ സിഎസ്‌കെ നായകന്‍ എം എസ് ധോണി(MS Dhoni) വ്യക്തമാക്കി. പരിക്കിന്‍റെ നേരിയ ലക്ഷണമുള്ളതിനാല്‍ അത് വര്‍ധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ചാമ്പ്യന്‍ ബ്രാവോയ്‌ക്ക് വിശ്രമം നല്‍കിയത് എന്നാണ് ധോണിയുടെ വാക്കുകള്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും ഫോമിലായിരുന്നു ഡ്വെയ്‌ന്‍ ബ്രാവോ. പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റും എട്ട് പന്തില്‍ വെടിക്കെട്ടുമായി 23 റണ്‍സും നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ അടുത്ത മത്സരത്തില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേട്ടം ബ്രാവോ തുടര്‍ന്നിരുന്നു. 

ഐപിഎല്‍ 2021: കോലിക്ക് പകരം മുന്‍ ആര്‍സിബി താരത്തെ ക്യാപ്റ്റനാക്കൂ; പേര് നിര്‍ദേശിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

സെപ്റ്റംബര്‍ 12ന് അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരിട്ടാണ് ഐപിഎല്‍ കളിക്കാന്‍ ബ്രാവോ യുഎഇയില്‍ എത്തിയത്. സിപിഎല്ലിനിടെയാണ് ബ്രാവോയ്‌ക്ക് പരിക്കേറ്റത്. ബ്രാവോയ്‌ക്ക് പകരം സാം കറനാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. അതേസമയം കൊല്‍ക്കത്ത നിരയില്‍ മാറ്റങ്ങളില്ല. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്.

Scroll to load tweet…

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇലവന്‍: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്‌ണ.

കൊല്‍ക്കത്തയ്‌ക്ക് ഓപ്പണര്‍മാരെ നഷ്‌ടം; പവര്‍പ്ലേയില്‍ ചെന്നൈക്ക് മുന്‍തൂക്കം