പഞ്ചാബിനെതിരായ മത്സര ശേഷം ഗാലറിയിലെത്തി കാമുകിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു ചെന്നൈ താരം

ദുബായ്: ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്‌സിനോട്(Punjab Kings) തോറ്റെങ്കിലും കാമുകിയുടെ ഹൃദയം കവര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) പേസര്‍ ദീപക് ചഹാര്‍(Deepak Chahar). പഞ്ചാബിനെതിരായ മത്സര ശേഷം ഗാലറിയിലെത്തി കാമുകിയെ ചഹാര്‍ പ്രൊപ്പോസ് ചെയ്തു. പിന്നാലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

Scroll to load tweet…

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് വീഴ്‌ത്തി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തുകയായിരുന്നു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ 13 ഓവറില്‍ ലക്ഷ്യത്തിലെത്തി. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലാണ് പ‌ഞ്ചാബിന്‍റെ വിജയം അനായാസമാക്കിയത്. 13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 

View post on Instagram

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ദീപക് ചഹാര്‍ 48 റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ എട്ട് റണ്‍സെടുത്ത ഷാരൂഖ് ഖാന്‍റെ വിക്കറ്റ് വീഴ്‌ത്താനായി. ഈ സീസണില്‍ 13 മത്സരങ്ങളില്‍ അത്രതന്നെ വിക്കറ്റുകളാണ് സമ്പാദ്യം. ഐപിഎല്‍ കരിയറില്‍ 61 മത്സരങ്ങള്‍ കളിച്ച താരം 58 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടീം ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളും 14 ടി20കളും കളിച്ച ദീപക് ചഹാര്‍ 26 വിക്കറ്റുകള്‍ സ്വന്തമാക്കി. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

ഐപിഎല്‍: വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി പഞ്ചാബ്, ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് രാഹുല്‍

ഐപിഎല്‍: ചെന്നൈക്കുമേല്‍ രാഹുലിന്‍റെ നോക്കൗട്ട് പഞ്ച്, പഞ്ചാബിന് ആറ് വിക്കറ്റ് ജയം

ഇനിയും ഉമ്രാന്‍ മാലിക്കുമാര്‍ വരും, ഭോഗ്‌ലെയോട് പത്താന്‍; കശ്‌മീര്‍ ഇന്ത്യയുടെ പേസ് ഫാക്‌ടറി?