പ്ലേ ഓഫ് ചരിത്രത്തില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണെങ്കിലും ധോണിയുടെ സിഎസ്‌കെ ഇന്ന് ഡല്‍ഹിയോട് പരാജയപ്പെടും എന്നാണ് ചോപ്രയുടെ പ്രവചനം

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) ആദ്യ ക്വാളിഫയര്‍ കരുത്തന്‍മാരിലെ കരുത്തരുടെ പോരാട്ടമാണ്. ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings), ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) നേരിടുക. ചെന്നൈയെ എം എസ് ധോണിയും(MS Dhoni) ഡല്‍ഹിയെ റിഷഭ് പന്തുമാണ്(Rishabh Pant) നയിക്കുന്നത്. ആരാവും ക്വാളിഫയര്‍ ജയിച്ച് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമാവുക എന്ന് പ്രവചിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര(Aakash Chopra). 

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കുകളില്‍ ചെന്നൈ മുന്നില്‍; പക്ഷേ യുഎഇയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല

പ്ലേ ഓഫ് ചരിത്രത്തില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണെങ്കിലും ധോണിയുടെ സിഎസ്‌കെ ഇന്ന് ഡല്‍ഹിയോട് പരാജയപ്പെടും എന്നാണ് ചോപ്രയുടെ പ്രവചനം. 

യുഗാന്ത്യം! വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിട്ടു? ഹൃദയഭേദകമായ ചിത്രങ്ങള്‍ സൂചനയോ...

'ഡല്‍ഹി വിജയിക്കുമെന്നാണ് എന്‍റെ പ്രവചനം. എന്തായാലും കാത്തിരുന്ന് കാണാം. വലംകൈയ്യന്‍മാരേക്കാള്‍ ഇടംകൈയ്യന്‍ സ്‌പിന്നര്‍മാര്‍ക്കാണ് മികച്ച ഇക്കോണമിയുള്ളത്. ഇരു ടീമിലും ഇടംകൈയ്യന്‍, ഇടംകൈയ്യന്‍ സ്‌പിന്നര്‍മാരുണ്ട്. ചെന്നൈയില്‍ ഇടംകൈയ്യനായി രവീന്ദ്ര ജഡേജയും ഡല്‍ഹിയില്‍ അക്‌സര്‍ പട്ടേലും. വലംകൈയ്യന്‍മാരായി ചെന്നൈയില്‍ മൊയീന്‍ അലിയും ഡല്‍ഹിയില്‍ രവിചന്ദ്ര അശ്വിനും. ഇത് ആകാംക്ഷ സൃഷ്‌ടിക്കുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയുടെ രണ്ട് താരങ്ങള്‍ സിഎസ്‌കെയെ വെള്ളംകുടിപ്പിക്കും; മുന്നറിയിപ്പുമായി ബ്രാഡ് ഹോഗ്

സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ ഡല്‍ഹി ക്വാളിഫയറില്‍ എത്തുന്നത് 14ല്‍ 10 ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. രണ്ടാം സ്ഥാനക്കാരായ ചെന്നൈ വരുന്നത് അവസാന മൂന്ന് കളിയും തോറ്റ ക്ഷീണത്തിലും. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയിച്ചു എന്നത് ഡല്‍ഹിക്ക് ആത്മവിശ്വാസമാണ്. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രത്തില്‍ മേല്‍ക്കൈ ചെന്നൈക്കാണ്. 

ഡല്‍ഹിയോട് ജയിക്കണോ, വഴിയുണ്ട്; ചെന്നൈ ഓപ്പണര്‍മാര്‍ക്ക് ശ്രദ്ധേയ ഉപദേശവുമായി ലാറ