നേരത്തെ അശ്വിനെ പിന്തുണച്ചും മോര്‍ഗനെ പരിഹസിച്ചും മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും രംഗത്തെത്തിയിരുന്നു. ബാറ്റില്‍ തട്ടി ദിശ മാറിയ പന്തില്‍ റണ്ണിനായി ശ്രമിച്ച അശ്വിന്‍ ക്രിക്കറ്റിന്‍റെ മാന്യത മറന്നുവെന്ന് പറഞ്ഞ മോര്‍ഗന്‍ 2019ലെ ലോകകപ്പ് ഫൈനലില്‍ കിരീടം ഏറ്റുവാങ്ങാതെ ലോര്‍ഡ്സിന് പുറത്ത് ധര്‍ണ ഇരുന്ന ആളാണല്ലോ അല്ലെ എന്നായിരുന്നു  സെവാഗിന്‍റെ പരിഹാസം.

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരത്തില്‍ നടന്ന അശ്വിന്‍(Ravichandran Aswhin)-മോര്‍ഗന്‍(Eoin Morgan) വാക്പോരിൽ അശ്വിന് പൂര്‍ണ പിന്തുണ നല്‍കി ഡല്‍ഹി ടീം ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍(Parth Jindal).

ബെന്‍ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്ന പന്തിന്‍റെ കരുത്തില്‍ ലോകകപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നവര്‍ക്ക് അശ്വിന്‍ അധിക റണ്‍സെടുക്കാന്‍ ശ്രമിച്ചത് കണ്ടപ്പോള്‍ ഹാലിളകിയിരിക്കുകയാണെന്നും അശ്വിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നം പാര്‍ത്ഥ് ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

നേരത്തെ അശ്വിനെ പിന്തുണച്ചും മോര്‍ഗനെ പരിഹസിച്ചും മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും രംഗത്തെത്തിയിരുന്നു. ബാറ്റില്‍ തട്ടി ദിശ മാറിയ പന്തില്‍ റണ്ണിനായി ശ്രമിച്ച അശ്വിന്‍ ക്രിക്കറ്റിന്‍റെ മാന്യത മറന്നുവെന്ന് പറഞ്ഞ മോര്‍ഗന്‍ 2019ലെ ലോകകപ്പ് ഫൈനലില്‍ കിരീടം ഏറ്റുവാങ്ങാതെ ലോര്‍ഡ്സിന് പുറത്ത് ധര്‍ണ ഇരുന്ന ആളാണല്ലോ അല്ലെ എന്നായിരുന്നു സെവാഗിന്‍റെ പരിഹാസം. അന്ന് ന്യൂസിലന്‍ഡാണല്ലോ ലോകകപ്പ് ജയിച്ചത് അല്ലേ, വലിയ ആളാവാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെയൊന്നും ഗൗനിക്കേണ്ടെന്നും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.

Scroll to load tweet…

2019ലെ ലോകകപ്പ് ഫൈനലില്‍ ബൗണ്ടറിയില്‍ നിന്നുള്ള ത്രോ ബെന്‍ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ദിശ മാറിയ പന്ത് ബൗണ്ടറിയിലേക്ക് പോയതിനാലായിരുന്നു മോര്‍ഗന്‍ നയിച്ച ഇംഗ്ലണ്ട് കിരീടം നേടിയത്. അതേസമയം, താന്‍ ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അശ്വിന്‍ വിശദീകരിച്ചു. താന്‍ ക്രിക്കറ്റിന് കളങ്കമെന്ന് ആക്ഷേപിക്കാനുള്ള ധാര്‍മ്മിക അവകാശം ഓയിന്‍ മോര്‍ഗന് ഇല്ലെന്നും അശ്വിന്‍ തുറന്നടിച്ചു.

വാക് പോരിനൊടുവില്‍ ചേരിതിരിഞ്ഞ് ക്രിക്കറ്റ് ലോകം

ചൊവ്വാഴ്ച കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ ഡൽഹി ഇന്നിംഗ്സിന്‍റെ 19ആം ഓവറിലാണ് സംഭവം. നോൺസ്ട്രൈക്കിംഗ് എന്‍ഡിലേക്ക് അടുത്ത റിഷഭ് പന്തിന്‍റെ ദേഹത്ത് തട്ടി ദിശമാറിപ്പോയ പന്തിൽ അശ്വിന്‍ രണ്ടാം റണ്ണിന് ശ്രമിച്ചത് കൊൽക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ പ്രകോപിപ്പിച്ചു.

അടുത്ത ഓവറില്‍ അശ്വിനെ പുറത്താക്കിയ ടിം സൗത്തി ഡൽഹി താരത്തെ പരിഹസിച്ചതോടെ തര്‍ക്കം മുറുകി.
കൊൽക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് അശ്വിനെ തിരിച്ചയച്ചത്. പിന്നാലെ മോര്‍ഗന്‍റെ വിക്കറ്റുവീഴ്ത്തിയും അശ്വിന്‍ തിരിച്ചടിച്ചു. മത്സരശേഷം മോര്‍ഗനും വിദേശമാധ്യമങ്ങളും അശ്വിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

ബാറ്ററുടെ ശരീരത്തിൽ പന്ത് തട്ടിയാൽ അടുത്ത റണ്ണിന് ശ്രമിക്കാറില്ലെന്നും ക്രിക്കറ്റിന്‍റെ മാന്യത നിരന്തരം ലംഘിക്കുന്ന അശ്വിന്‍ അപമാനമാണെന്നും ആയി ഷെയിന്‍ വോൺ അടക്കമുള്ളവരുടെ വിമര്‍ശിച്ചു. ഇതോടെയാണ് അശ്വിന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.