Asianet News MalayalamAsianet News Malayalam

വീണ്ടും വില്യംസണിന്‍റെ ഫീല്‍ഡിംഗ് മാസ്റ്റര്‍ ക്ലാസ്; കണ്ണുതള്ളി പൃഥ്വി ഷാ- വീഡിയോ

സണ്‍റൈസേഴ്‌സിന്‍റെ 134 റണ്‍സ് പിന്തുടരവേ ഖലീല്‍ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു വില്യംസണിന്‍റെ ഫീല്‍ഡിംഗ് മികവ്

IPL 2021 DC v SRH Watch Kane Williamson wonderful sliding catch to get out Prithvi Shaw
Author
Dubai - United Arab Emirates, First Published Sep 23, 2021, 8:01 AM IST

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) തകര്‍പ്പന്‍ ക്യാച്ചുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) നായകന്‍ കെയ്‌ന്‍ വില്യംസണ്‍(Kane Williamson). വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ(Prithvi Shaw) പുറത്താക്കാനാണ് വില്യംസണ്‍ ഗംഭീര ക്യാച്ചെടുത്തത്. 

സീസണിലെ വേഗമേറിയ എട്ട് പന്തും ഒരു കളിയില്‍ എറിഞ്ഞ് നോര്‍ട്യ, അമിതവേഗത്തിന് പിഴ അടപ്പിക്കണമെന്ന് ആകാശ് ചോപ്ര

സണ്‍റൈസേഴ്‌സിന്‍റെ 134 റണ്‍സ് ക്യാപിറ്റല്‍സ് പിന്തുടരവേ ഖലീല്‍ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു വില്യംസണിന്‍റെ ഫീല്‍ഡിംഗ് മികവ്. ഓഫ് സ്റ്റംപിന് പുറത്ത് ഖലീല്‍ എറിഞ്ഞ ഷോട്ടില്‍ പിഴച്ച ഷാ ഒറ്റക്കൈ കൊണ്ട് പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ചു. എങ്കിലും പന്ത് മിഡ് ഓണിന് മുകളിലൂടെ പോകുമെന്ന് തോന്നിച്ചെങ്കിലും ഏറെ ദൂരം പിന്നോട്ടോടി വില്യംസണ്‍ സ്ലൈഡിംഗ് ക്യാച്ചെടുത്തു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു കെയ്‌ന്‍ വില്യംസണ്‍. എട്ട് പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 11 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. 

എന്നാല്‍ സണ്‍റൈസേഴ്‌സിന്‍റെ വില്യംസണ്‍ ഉള്‍പ്പടെയുള്ള ബാറ്റ്സ്‌മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മത്സരം എട്ട് വിക്കറ്റിന് അനായാസം വിജയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് പൃഥ്വി ഷായ്‌ക്കൊപ്പം സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ(37 പന്തില്‍ 42) വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്. തിരിച്ചുവരവ് ഗംഭീരമാക്കിയ ശ്രേയസ് അയ്യരുടെയും(41 പന്തില്‍ 47*), റിഷഭ് പന്തിന്‍റേയും(21 പന്തില്‍ 35*) ബാറ്റിംഗ് മികവില്‍ 17.5 ഓവറില്‍ ഡല്‍ഹി അനായാസം ലക്ഷ്യത്തിലെത്തി. 

അയ്യരും ധവാനും പന്തും മിന്നി; സണ്‍റൈസേഴ്സിനെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

സ്‌കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 134-9, ഡല്‍ഹി ക്യാപിറ്റല്‍സ് 17.5 ഓവറില്‍ 139-2. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയിന്‍റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 12 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 

ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് ധവാന്‍, ഒപ്പം അപൂര്‍വനേട്ടവും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios