Asianet News MalayalamAsianet News Malayalam

ഫൈനലിലേക്ക് ആരാദ്യം! മാറ്റമില്ലാതെ ചെന്നൈ, മാറ്റവുമായി ഡല്‍ഹി; ടോസ് അറിയാം

ഡല്‍ഹി-ചെന്നൈ പോരാട്ടത്തില്‍ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കുമ്പോള്‍ തോൽക്കുന്നവർക്ക് ഒരവസരം കൂടി കിട്ടും

IPL 2021 DC vs CSK Qualifier 1 Toss and Playing XI CSK Won the Toss and Chose to bowl
Author
Dubai - United Arab Emirates, First Published Oct 10, 2021, 7:06 PM IST

ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ(IPL 2021) ആദ്യ ഫൈനലിസ്റ്റിനെ തേടിയുള്ള ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) ക്വാളിഫയര്‍ അല്‍പസമയത്തിനകം. ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി(MS Dhoni) ബൗളിംഗ് തെരഞ്ഞെടുത്തു. ടീമില്‍ മാറ്റമില്ലാതെ സിഎസ്‌കെ ഇറങ്ങുമ്പോള്‍ റിഷഭിന്‍റെ(Rishabh Pant) ഡല്‍ഹി റിപാല്‍ പട്ടേലിന് പകരം ടോം കറനെ ഉള്‍പ്പെടുത്തി. 

ഡല്‍ഹി ക്യാപിറ്റല്‍സ്: Shikhar Dhawan, Prithvi Shaw, Rishabh Pant(w/c), Shreyas Iyer, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Tom Curran, Avesh Khan, Anrich Nortje

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Robin Uthappa, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി പ്ലേ ഓഫിലെത്തുന്നത്. 2019ൽ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഡൽഹി രണ്ടാം ക്വാളിഫയറിൽ പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഇത്തവണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്വാളിഫയറിൽ കളിക്കാനിറങ്ങുന്നത്. മൂന്ന് തവണ ചാമ്പ്യൻമാരായ ചെന്നൈ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്താതെ പുറത്തായ ടീമാണ്.

സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് ചരിത്രം ചെന്നൈക്കൊപ്പമാണ്. ഡല്‍ഹി-ചെന്നൈ പോരാട്ടത്തില്‍ ജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കുമ്പോള്‍ തോൽക്കുന്നവർക്ക് ഒരവസരം കൂടി കിട്ടും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെയാണ് രണ്ടാം ക്വാളിഫയറിൽ അവര്‍ നേരിടുക. 

ഡല്‍ഹി-ചെന്നൈ ക്വാളിഫയര്‍: സിക്‌സര്‍ മുതല്‍ വിക്കറ്റ് വരെ; കണക്കിലെ ചില കൗതുകങ്ങള്‍

Follow Us:
Download App:
  • android
  • ios