മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ്  ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാനം കളിച്ച മത്സരങ്ങളില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു. ഡല്‍ഹി രാജസ്ഥാന്‍ റോയല്‍സിനോടും പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടുമാണ് തോറ്റത്.

രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അജിന്‍ക്യ രഹാനെയ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്തി. ഡല്‍ഹിക്ക് വേണ്ടി സ്മിത്തിന്റെ അരങ്ങേറ്റമാണിത്. ലുക്മാന്‍ മെരിവാലയും ഡല്‍ഹിക്കായി അരങ്ങേറ്റം കുറിക്കും. ടോം കറനാണ് പുറത്തായത്. പഞ്ചാബില്‍ ഒരു മാറ്റമുണ്ട് മുരുകന്‍ അശ്വിന് പകരം കേരള താരം ജലജ് സക്‌സേന ടീമിലെത്തി. സീസണില്‍ ആദ്യമായാണ് താരം ഐപിഎല്‍ കളിക്കുന്നത്. 

പഞ്ചാബ് കിംഗ്സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്സണ്‍, ജലജ് സക്‌സേന, റിലേ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, ലുക്മാന്‍ മെരിവാല, ആവേശ് ഖാന്‍.