Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: 'അവരെ കിട്ടിയത് ഭാഗ്യമാണ്'; കൊല്‍ക്കത്തയുടെ വിജയജോഡിയെ കുറിച്ച് മോര്‍ഗന്‍

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ കൊല്‍ക്കത്തയ്ക്ക് (KKR) പ്ലേ ഓഫ് ഉറപ്പിക്കാം. നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയ്ക്ക് ഗുണം ചെയ്യും.

IPL 2021 Eion Morgan on success behind Kolkata Knight Riders
Author
Dubai - United Arab Emirates, First Published Oct 4, 2021, 1:36 PM IST

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (Sunrisers  Hyderabad) ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത 12 പോയിന്റുമായി നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ കൊല്‍ക്കത്തയ്ക്ക് (KKR) പ്ലേ ഓഫ് ഉറപ്പിക്കാം. നെറ്റ് റണ്‍റേറ്റ് കൊല്‍ക്കത്തയ്ക്ക് ഗുണം ചെയ്യും.

ഐപിഎല്‍ 2021: 'ക്യാപ്റ്റനാവാന്‍ ഉറച്ച ശബ്ദം വേണം, അത് അയാള്‍ക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരേ ജഡേജ

ഐപിഎല്‍ രണ്ടാംപാതിയില്‍ മികച്ച പ്രകടനമാണ് കൊല്‍ക്കത്ത പുറത്തെടുക്കുന്നത്. കൊല്‍ക്കത്തയുടെ വിജയങ്ങളില്‍ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), സുനില്‍ നരെയ്ന്‍ (Sunil Narine) എന്നീ സ്പിന്നര്‍മാര്‍ക്ക് വലിയ പങ്കുണ്ട്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (Eion Morgan) ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു. മോര്‍ഗന്റെ വാക്കുകള്‍... ''വരുണ്‍, നരെയ്ന്‍ എന്നിവരെ പോലെ രണ്ട് സ്പിന്നര്‍മാരെ കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് ഭാഗ്യമാണ്. പ്രത്യേകിച്ച് നരെയ്ന്‍. അദ്ദേഹം ഒരുപാട് കാലമായി കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ട്. കൊല്‍ക്കത്തയുടെ വിജയങ്ങളില്‍ അയാള്‍ വലിയ പങ്കുവഹിക്കുന്നു. ഓരോ മത്സരവും പരിശോധിച്ച് നോക്കൂ, അപ്പോള്‍ അറിയാനവും കൊല്‍ക്കത്തയുടെ വിജയങ്ങളില്‍ അവര്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന്. ഹൈദരാബാദിനെതിരായ മത്സരം തന്നെ അതിന് വലിയ ഉദാഹരണമാണ്. മറ്റുള്ളവരും മനോഹരമായി പന്തെറിഞ്ഞു.'' മോര്‍ഗന്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; ആവേശപ്പോര്

സ്വന്തം ഫോമിനെ കുറിച്ചും മോര്‍ഗന്‍ സംസാരിച്ചു. ''ശരിയാണ്, ടൂര്‍ണമെന്റിലുടനീളം ഞാന്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നുണ്ട്. എന്നിട്ടും ഞാന്‍ ക്യാപ്റ്റനായി കളിക്കുന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇത്തരം ഘട്ടങ്ങളിലൂടെ മുമ്പും ഞാന്‍ കടന്നുപോയിട്ടുണ്ട്. അധികം വൈകാതെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് വിശ്വാസം.'' മോര്‍ഗന്‍ പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിന്റെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഹൈദരാബാദിനെതിരെ ബുദ്ധിമുട്ടേറിയ പക്വതയോടെ കളിച്ചുവെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios