Asianet News MalayalamAsianet News Malayalam

ഐപിഎല്‍ കലാശപ്പോരില്‍ ഫാബുലസ് ഫാഫ്! മാൻ ഓഫ് ദ മാച്ച്; എലൈറ്റ് പട്ടികയില്‍ ഇടം

ഐപിഎൽ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആകുന്ന അഞ്ചാമത്ത വിദേശ താരമാണ് ഡുപ്ലെസി എന്ന പ്രത്യേകതയുണ്ട്

IPL 2021 Faf du Plessis fifth Overseas players winning the Player of the Match award in an IPL final
Author
Dubai - United Arab Emirates, First Published Oct 16, 2021, 9:07 AM IST

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(CSK vs KKR) കലാശപ്പോരിലെ സൂപ്പര്‍ഹീറോ ഫാഫ് ഡുപ്ലസിസ്(Faf du Plessis). ഇന്നിംഗ്സ് മുഴുവൻ ബാറ്റ് ചെയ്‌ത് ചെന്നൈയെ സുരക്ഷിത സ്‌കോറിലെത്തിച്ചാണ് ഡുപ്ലെസി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്. 59 പന്തിൽ 86 റൺസെടുത്ത പ്രകടനമാണ് ഡുപ്ലെസിയെ ഫൈനലിലെ ഹീറോയാക്കിയത്. സിഎസ്‌കെ(CSK) ഇന്നിംഗ്‌സിലെ അവസാന പന്തിലായിരുന്നു ഫാഫിന്‍റെ പുറത്താകല്‍.

ഐപിഎൽ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആകുന്ന അഞ്ചാമത്ത വിദേശ താരമാണ് ഡുപ്ലെസി എന്ന പ്രത്യേകതയുണ്ട്. 2013 കീറോൺ പൊള്ളാർഡ്, 2016ൽ ബെൻ കട്ടിംഗ്, 2018ൽ ഷെയ്ൻ വാട്സൺ. 2020ൽ ട്രെന്റ് ബോൾട്ട് എന്നിവരാണ് ഡുപ്ലെസിക്ക് മുൻപ് ഐപിഎൽ ഫൈനലിൽ മാൻ ഓഫ് ദ മാച്ചായ വിദേശ താരങ്ങൾ. 

ഈ സീസണിൽ ചെന്നൈക്കായി ഏറ്റവും സ്ഥിരതയോടെ കളിച്ച ഡുപ്ലെസി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തും എത്തി. 635 റണ്‍സ് നേടിയ ചെന്നൈ സഹഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ തൊട്ടുപിന്നിലാണ് 633 റണ്‍സുമായി ഫാഫ് സീസണ്‍ അവസാനിപ്പിച്ചത്. സീസണിലെ 16 മത്സരങ്ങളില്‍ ആറ് അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ പുറത്താകാതെ 95 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്‌കോര്‍. 45.21 ശരാശരിയും 138.20 സ്‌ട്രൈക്ക് റേറ്റും ഫാഫിനുണ്ട്. അവസാന പന്തില്‍ റുതുരാജിനെ ഡുപ്ലസി മറികടക്കുമോ എന്ന ആകാംക്ഷ ഫൈനലിലെ ത്രില്ലര്‍ നിമിഷങ്ങളിലൊന്നായി. 

അത്ഭുതമായി റുതുരാജും ഹർഷലും; ഐപിഎല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി, പുതിയ റെക്കോര്‍ഡ്

ഫാഫ് തിളങ്ങിയപ്പോള്‍ ഐപിഎൽ പതിനാലാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യന്‍മാരായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ 27 റൺസിന് തോൽപിച്ചാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈയുടെ 192 റൺസ് പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കൊൽക്കത്തയുടെ കിരീടസ്വപ്‌നങ്ങൾ എം എസ് ധോണിയുടെ മഹേന്ദ്രജാലത്തിൽ വീണുടയുകയായിരുന്നു. 

'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം

Follow Us:
Download App:
  • android
  • ios