Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ

ഓരോ സ്റ്റേഡിയത്തിലും ഏത്ര കാണികളെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെത്തിയിട്ടില്ല. ഞായറാഴ്ച ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാകുക.

IPL 2021: Fans in limited numbers to be allowed for UAE leg  Says BCCI
Author
Mumbai, First Published Sep 15, 2021, 6:48 PM IST

ദുബായ്: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളില്‍ പരിമിതമായ തോതില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ. 2019നുശേഷം ഇതാദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ കാണാനായി ഗ്യാലറിയിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ അടച്ചിട്ട സ്റ്റേഡ‍ിയത്തിലായിരുന്നു നടത്തിയിരുന്നുത്. ഇന്ത്യയില്‍ നടന്ന 2021 ഐപിഎല്ലിന്‍റെ ആദ്യ പാദത്തിലും സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.

എന്നാല്‍ ഓരോ സ്റ്റേഡിയത്തിലും ഏത്ര കാണികളെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെത്തിയിട്ടില്ല. ഞായറാഴ്ച ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാകുക.

ദുബായ്ക്ക് പുറമെ അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നുണ്ട്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios