Asianet News MalayalamAsianet News Malayalam

റസ്സലിന് അഞ്ച് വിക്കറ്റ്; മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 153 റണ്‍സ് വിജയലക്ഷ്യം

36 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്തു. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
 

IPL 2021, Five wicket for Andre Russel and kolkata need 153 runs to win vs Mumbai Indians
Author
Chennai, First Published Apr 13, 2021, 9:26 PM IST

ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിന് 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയെ ബൗളര്‍മായി ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്തി. 36 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്തു. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി. വെറും രണ്ട് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. വിട്ടുകൊടുത്തത് 15 റണ്‍സ് മാത്രം. ലൈവ് സ്‌കോര്‍.

മോശം തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ തന്നെ അവര്‍ക്ക് ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ലെഗ് സൈഡിലേക്ക് വലിയ ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ഡി കോക്ക് രാഹുല്‍ ത്രിപാഠിയുടെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ക്രിസ് ലിന്നിന് പകരം ടീമിലെത്തിയ ഡി കോക്ക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് രോഹിത്തിനൊപ്പം ഒത്തുചേര്‍ന്ന സൂര്യകുമാര്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുംബൈയ്്ക്ക്  തുണയായതും ഈ കൂട്ടുകെട്ട് തന്നെ. 

ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. ഷാക്കിബിന്റെ പന്തിന്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് സൂര്യകുമാര്‍ മടങ്ങിയത്. പിന്നീടെത്തിയ ഇഷാന്‍ കിഷന്‍ (1), ഹര്‍ദിക് പാണ്ഡ്യ (15), കീറണ്‍ പൊള്ളാര്‍ഡ് (5), മാര്‍ക്കോ ജന്‍സന്‍ (0), ക്രുനാല്‍ പാണ്ഡ്യ (15) എന്നിവര്‍ നിരാശപ്പെടുത്തി. വാലറത്തെ റസ്സല്‍ എറിഞ്ഞിട്ടതോടെ മുംബൈയുടെ ഇന്നിങ്‌സ് 152ല്‍ അവസാനിച്ചു. രാഹുല്‍ ചാഹര്‍ (8), ജസ്പ്രിത് ബുമ്ര (0) എന്നിവരണ് പുറത്തായ മറ്റുതാരങ്ങള്‍. 

റസ്സലിന് പുറമെ പാറ്റ് കമ്മിന്‍സ് രണ്ടും ഷാക്കിബ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, ആര്‍സിബിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇന്നിറങ്ങിയത്. ലിന്നിന് പകരം ഡി കോക്ക് ടീമിലെത്തി. കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിുകയായിരുന്നു.  

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍കോ ജന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.

Follow Us:
Download App:
  • android
  • ios