ടോസ് സമയത്ത് ഇരുവരെയും ഒഴിവാക്കിയതിനെക്കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല. എവിന്‍ ലൂയിസിന് പകരം ഡേവിഡ് മില്ലറെയും ക്രിസ് മോറിസിന് പകരം ടബ്രൈസ് ഷംസിയെയുമാണ് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഉള്‍പ്പെടുത്തിയത്.

അബു ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) പോരാട്ടത്തില്‍ ക്രിസ് മോറിസിനെയും(Chris Morris) എവിന്‍ ലൂയിസിനെയും(Evin Lewis) ഒരുമിച്ച് ഒഴിവാക്കിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ഗൗതം ഗംഭീര്‍(Gautam Gambhir).ഡല്‍ഹിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ രണ്ട് നിര്‍ണായക താരങ്ങളെ ഒരുമിച്ച് ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഡല്‍ഹിക്കെതിരെ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് സമയത്ത് ഇരുവരെയും ഒഴിവാക്കിയതിനെക്കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല. എവിന്‍ ലൂയിസിന് പകരം ഡേവിഡ് മില്ലറെയും ക്രിസ് മോറിസിന് പകരം ടബ്രൈസ് ഷംസിയെയുമാണ് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഉള്‍പ്പെടുത്തിയത്.

Also Read:ഐപിഎല്‍ 2021: 'ധോണി ഫോമിലെത്താന്‍ ഒരു വഴിയുണ്ട്'; ഉപദേശവുമായി ഗൗതം ഗംഭീര്‍

എന്നാല്‍ മോറിസിനിയെും ലൂയിസിനെയും ഒഴിവാക്കാന്‍ കാരണം പരിക്കാകാമെന്നും അല്ലെങ്കില്‍ ഇരുവരെയും ഒഴിവാക്കേണ്ട കാര്യമില്ലെന്നും ഗംഭീര്‍ പറഞ്ഞു. മോറിസ് സീസണിലെ അവരുടെ ഏറ്റവും വിലകൂടിയ താരമാണ്. മോറിസുമില്ല ലൂയിസുമില്ല, ആരെയാവും അവര്‍ പകരം കളിപ്പിക്കുക.

Also Read:ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സിന് ജയിച്ച മത്സരത്തില്‍ ലൂയിസും മോറിസും കളിച്ചിരുന്നു. മോറിസ് ബൗളിംഗില്‍ നിരാശപ്പെടുത്തിയപ്പോള്‍ ലൂയിസ് ഓപ്പണറെന്ന നിലയില്‍ തിളങ്ങിയിരുന്നു. പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി പ്ലേ ഓഫിന് തൊട്ടരികിലാണ്. രാജസ്ഥാന്‍ റോയല്‍സിനാവട്ടെ ആദ്യ നാലിലെത്താനുള്ള സുവര്‍ണാവസരമാണ് ഇന്നത്തെ മത്സരം.