Asianet News MalayalamAsianet News Malayalam

ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം; സഞ്ജുവിനും സംഘത്തിനും മികച്ച തുടക്കം

റിതുരാജ് ഗെയ്കവാദ് (10), ഫാഫ് ഡു പ്ലെസിസ് (33) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

IPL 2021, Great Start for Rajasthan Royals vs Chennai Super Kings
Author
Mumbai, First Published Apr 19, 2021, 8:07 PM IST

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന്  59 എന്ന നിലയിലാണ് ചെന്നൈ. റിതുരാജ് ഗെയ്കവാദ് (10), ഫാഫ് ഡു പ്ലെസിസ് (33) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. സുരേഷ് റെയ്‌ന (0), മൊയീന്‍ അലി (14) എന്നിവരാണ് ക്രീസില്‍. മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

വീണ്ടും നിരാശ സമ്മാനിച്ച് റിതുരാജ്

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച റിതുരാജിന് ഇത്തവണയും തിളങ്ങാനായില്ല. മുസ്തഫിസുറിന്റെ സ്ലോവര്‍ കയറി അടിക്കാന്‍ ശ്രമിച്ച റിതുരാജിന് പിഴച്ചു. എക്‌സ്ട്രാ കവറില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് യുവതാരം മടങ്ങിയത്. ഡുപ്ലെസിയാണ് പവര്‍പ്ലേയില്‍ ചെന്നൈയ്ക്ക മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജയദേവ് ഉനദ്ഘട് എറിഞ്ഞ അഞ്ചാം ഓവറില്‍ 18 റണ്‍സാണ് ഫാഫ് അടിച്ചെടുത്തത്. എന്നാല്‍ ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറില്‍ ഫാഫിന്റെ പ്രകടനം അവസാനിച്ചു. മോറിസിന്റെ പന്ത് ക്രീസ് വിട്ട് അടിച്ച ഫാഫ് സ്വീപര്‍ കവറില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കുകയായിരുന്നു. 

മാറ്റമില്ലാതെ ഇരു ടീമുകളും

ഇരുടീമുകളും അവസാനം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. മൂന്നാം മത്സരത്തിനാണ് ഇരുവരും ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചിരുന്നു. ചെന്നൈ, കിംഗ്‌സ് പഞ്ചാബിനേയും തകര്‍ത്താണ് വരുന്നത്. പോയിന്റ് പട്ടികയില്‍ നാലാമതാണ് ചെന്നൈ. രാജസ്ഥാന്‍ അഞ്ചാമതും. 

ടീമുകള്‍

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വോഹ്റ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ജോസ് ബട്ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്ദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

Follow Us:
Download App:
  • android
  • ios